കൊച്ചി
എറണാകുളം ജില്ലാ ജയിലിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ മികവിനുള്ള "ഈറ്റ് റൈറ്റ്' സർട്ടിഫിക്കേഷൻ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജയിലിന് ഈ സർട്ടിഫിക്കേഷൻ ലഭിക്കുന്നത്.
ആരോഗ്യപ്രദവും സുരക്ഷിതവുമായ ഭക്ഷണശീലത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് എഫ്‌എസ്‌എസ്‌എഐ, ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷൻ ഏർപ്പെടുത്തിയിട്ടുള്ളത്. പരിശോധനകൾക്കുശേഷമാണ് സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, ആശുപത്രികൾ, കോർപറേറ്റ് സ്ഥാപനങ്ങൾ, ജയിലുകൾ തുടങ്ങിയവയ്‌ക്ക് ഈ സർട്ടിഫിക്കറ്റ് നൽകുന്നത്. രണ്ടുവർഷമാണ് സർട്ടിഫിക്കേഷന്റെ കാലാവധി.
അഖിൽ എസ് നായർ എറണാകുളം ജില്ലാ ജയിൽ സൂപ്രണ്ടായിരിക്കെയാണ് സർട്ടിഫിക്കേഷന്റെ ഭാഗമായ പരിശോധനകൾ നടന്നത്. സൂപ്രണ്ട് രാജു എബ്രാഹം, അസിസ്‌റ്റന്റ് സൂപ്രണ്ടും ഫുഡ് യൂണിറ്റ് ചാർജ് ഓഫീസറുമായ ഏലിയാസ് വർഗീസ്, സെക്‌ഷൻ ചാർജുള്ള അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ പി എം ഷൈജു, കെ ഡി ധനേഷ് എന്നിവരാണ് സർട്ടിഫിക്കേഷനായുള്ള തയ്യാറെടുപ്പുകൾക്ക് നേതൃത്വം നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..