29 March Friday

ക്‌ളസ്റ്ററുകളിൽ രോഗവ്യാപനം കൂടുന്നു; നിയന്ത്രണങ്ങൾ കടുപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Monday Jul 27, 2020

തിരുവനന്തപുരം > `ഭീഷണി ഉയർത്തിയ പല ക്ലസ്റ്ററുകളിലും രോഗവ്യാപന തോത് കൂടിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ലസ്റ്ററുകളുടെ എണ്ണം കൂടുകയാണ്. വിവിധ തലങ്ങളിൽ രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുമായും ആരോഗ്യവിദഗ്ധരും പത്രാധിപരുമായും ചർച്ച നടത്തി. നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കണമെന്നാണ് പൊതുഅഭിപ്രായമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇപ്പോൾ സംസ്ഥാനത്ത് 101 സിഎഫ്എൽടിസികൾ പ്രവർത്തിക്കുന്നുണ്ട്. അതിൽ 12,801 കിടക്കകൾ ഉണ്ട്. 45 ശതമാനം കിടക്കകളിൽ ഇപ്പോൾ ആളുകൾ ഉണ്ട്. രണ്ടാം ഘട്ടത്തിൽ 201 സിഎഫ്എൽടിസികളാണ് കൂട്ടിച്ചേർക്കുക. 30,598 കിടക്കകളാണ് ഇവിടെ തയാറാക്കിയിട്ടുള്ളത്. മൂന്നാം ഘട്ടത്തിലേക്ക് 36,400 കിടക്കകൾ ഉള്ള 480 സിഎഫ്എൽടിസികൾ കണ്ടെത്തി. കോവിഡ് ബ്രിഗേഡിലേക്ക് 1571 പേർക്ക് പരിശീലനം നൽകി.

ഇനിയുള്ള നാളുകളിൽ രോഗവ്യാപനം വർധിക്കുമെന്നാണു കാണുന്നത്. അതു നേരിടുകയാണ് സിഎഫ്എൽടിസികൾ ഒരുക്കുകയും മനുഷ്യവിഭവ ശേഷി കണ്ടെത്തുന്നതിലൂടെയും ചെയ്യുന്നത്. ആരോഗ്യ സർവകലാശാലയുടെ കോഴ്‌സുകൾ പഠിച്ചിറങ്ങിയ വിദ്യാർഥികളെ സിഎഫ്എൽടിസികളിൽ നിയോഗിക്കാം. ഇങ്ങനെ നിയോഗിക്കപ്പെടുന്നവർക്കു താമസസൗകര്യവും മറ്റും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഒരുക്കും.

പരിശോധനാ ഫലങ്ങൾ വൈകുന്നെന്ന പരാതിയിൽ ഉടൻ പരിഹാരം കാണണമെന്നും നിർദേശ നൽകി. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം നൽകാനാണു നിർദേശം. മരിച്ചവരുടെ പരിശോധന ഫലം ഒട്ടും വൈകരുതെന്നും നിർദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top