25 April Thursday

ഖാദർ ആർഎസ്‌എസ്‌ വേദിയിൽ : 
നടപടി താക്കീതിൽ ഒതുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022


മലപ്പുറം
ആർഎസ്‌എസ്‌ പരിപാടിയിൽ പങ്കെടുത്ത കെ എൻ എ ഖാദറിനെതിരെ  നടപടി താക്കീതിൽ ഒതുക്കി ലീഗ്‌ നേതൃത്വം തടിയൂരി. പാണക്കാട്ട്‌ ചേർന്ന മുതിർന്ന നേതാക്കളുടെ യോഗമാണ്‌   തീരുമാനമെടുത്തത്‌. ലീഗ്‌ സംസ്ഥാന പ്രവർത്തക സമിതി അംഗമായ ഖാദറിന്റെ ഭാഗത്തുനിന്ന്‌ ഗുരുതര   വീഴ്‌ചയും ശ്രദ്ധക്കുറവുമുണ്ടായെന്ന്‌ യോഗം വിലയിരുത്തി. ആർഎസ്‌എസ്‌ മുഖപത്രമായ കേസരി കോഴിക്കോട്ട്‌  സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത ഖാദറിൽനിന്ന്‌ കഴിഞ്ഞദിവസം ലീഗ്‌ നേതൃത്വം വിശദീകരണം തേടിയിരുന്നു. ശക്തമായ നടപടി എന്ന ആവശ്യം തള്ളിയാണ്‌ നടപടി മൃദുവാക്കിയത്‌. 

ഖാദർ പാർടിക്ക്‌ നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ്‌ നേതൃയോഗം ചർച്ചചെയ്‌തതായി ലീഗ്‌ പത്രകുറിപ്പിൽ അറിയിച്ചു.   
പാർടി അംഗങ്ങൾ ഏത്‌ വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിംലീഗിന്റെ നയ, സമീപനങ്ങൾക്കും സംഘടനാ മര്യാദകൾക്കും വിരുദ്ധമാകാതിരിക്കാൻ‌ കൂടുതൽ ജാഗ്രതയും കണിശതയും പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top