18 April Thursday

ബിജെപിക്കെതിരെ മൗനം ; ‘ ക്രെഡിറ്റിൽ’ കറങ്ങി മനോരമ

പ്രത്യേക ലേഖകൻUpdated: Monday Mar 27, 2023



തിരുവനന്തപുരം
രാഹുൽ ഗാന്ധിയെ ബിജെപി വേട്ടയാടുമ്പോഴും ‘ഇരട്ടക്കളി ’ തുടർന്ന്‌ കോൺഗ്രസിന്റെ നിത്യ ‘ഉപദേശകരാ’ യ മനോരമ. തുടർച്ചയായി പ്രതിപക്ഷത്തെ അടിച്ചൊതുക്കുന്ന ആർഎസ്‌എസ്‌–- ബിജെപി ഭരണത്തിനെതിരെ ശബ്ദിക്കാൻ മനോരമ തയ്യാറല്ല. എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കുന്ന കിരാത നടപടിക്കെതിരെ സിപിഐ എം പ്രതികരിച്ചത്‌ ‘ക്രെഡിറ്റ്‌’ അടിക്കാനാണെന്ന തറരാഷ്‌ട്രീയം ചർച്ചയാക്കാനാണ്‌ താൽപ്പര്യം. എന്നാൽ, സിപിഐ എമ്മിന്റെയും ഇടതുപക്ഷത്തിന്റെയും ചരിത്രമറിയുന്നവർക്ക്‌ മനസ്സിലാകും മനോരമയുടേത്‌ പാഴ്‌വേലയാണെന്ന്‌. രാജ്യം അപകടാവസ്ഥയിലായ ഘട്ടത്തിലെല്ലാം

‘ക്രെഡിറ്റ്‌’ ആർക്കെന്ന്‌ നോക്കാതെയാണ്‌ സിപിഐ എം പ്രതികരിച്ചിട്ടുള്ളത്‌. അടിയന്തരാവസ്ഥയ്‌ക്കെതിരെ കൊടിയമർദനമേറ്റും ജയിൽവാസമനുഭവിച്ചും സിപിഐ എം പ്രവർത്തകർ പ്രതിഷേധിച്ചതും മനോരമയ്‌ക്ക്‌ ‘ക്രെഡിറ്റ്‌’ തട്ടാനുള്ളതായി തോന്നുന്നുണ്ടോ.
ഇപ്പോൾ രാഹുൽ ഗാന്ധിയെന്ന വ്യക്തിയോ കോൺഗ്രസ്‌ എന്ന പാർടിയോ അല്ല, പ്രതിപക്ഷ അവകാശങ്ങളെയും എതിർശബ്ദങ്ങളെയും ഇല്ലാതാക്കുന്ന ഫാസിസ്റ്റ്‌ രീതിക്കെതിരെയാണ്‌ ശബ്ദമുയർത്തുന്നത്‌. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനുശേഷം ഈ വിഷയങ്ങളിൽ മനോരമ നാൽപ്പതിലധികം വാർത്ത നൽകി. എന്നാൽ, ഒന്നിൽപ്പോലും ബിജെപിക്കോ കേന്ദ്ര സർക്കാരിനോ എതിരായ പരാമർശമില്ല. ജനാധിപത്യ കശാപ്പ്‌ നടക്കുമ്പോഴും കൊപ്രസംഭരണത്തെ കുറിച്ചായിരുന്നു എഡിറ്റോറിയൽ. ചില വാർത്തകളിൽ ബിജെപിയുടെ വാദങ്ങളെ ന്യായീകരിക്കാനും മനോരമ മറന്നില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top