26 April Friday

ജയറാമിന്റെ തോട്ടം ഹൗസ്ഫുൾ
 ; വിഷുവിനുമുമ്പേ റിലീസ്

ഇ കെ ഇക്‌ബാൽUpdated: Monday Mar 27, 2023



പെരുമ്പാവൂർ
വിഷു എത്തുംമുമ്പേ നടൻ ജയറാം കോടനാട്ടുള്ള ആനന്ദ് കൃഷിഫാമിൽ വിളവെടുപ്പ് തുടങ്ങി. മത്തങ്ങ, വെള്ളരി, വഴുതനങ്ങ, തക്കാളി, മുളക്, ഏത്തവാഴ എന്നിവയാണ്‌ കൃഷി ചെയ്‌തത്‌. ജയറാം മൂന്നുദിവസംമുമ്പ് ഫാമിലെത്തിയപ്പോൾ എല്ലാം വിളഞ്ഞുനിൽക്കുന്നു. മുറവുമായി തോട്ടത്തിലിറങ്ങി ആവശ്യമുള്ളവയെല്ലാം വിളവെടുത്തു. ചിത്രങ്ങൾ ജീവനക്കാരൻ ഇൻസ്റ്റഗ്രാമിലിട്ടത് വൈറലായിരുന്നു.

മണ്ണുത്തിയിൽ സർക്കാർ നടത്തിയ കാർഷികമേളയിൽ പങ്കെടുത്തപ്പോൾ അവിടെ സ്റ്റാൾ നടത്തിയവർ സൗജന്യമായി നൽകിയ പച്ചക്കറിവിത്താണ് നട്ടത്. എഴുത്തുകാരൻ മലയാറ്റൂർ ചെറുപ്പകാലം വളർന്ന തോട്ടുവ മംഗലഭാരതി റോഡിൽ പാഞ്ചക്കാട്ട് ഇല്ലത്തിനടുത്താണ് ബന്ധുകൂടിയായ നടൻ ജയറാം ഏഴേക്കർ സ്ഥലം വാങ്ങി കൃഷിയിറക്കിയിരിക്കുന്നത്. 25 വർഷംമുമ്പ് മദ്രാസിൽ താമസിക്കുന്ന സമയത്ത് വീടിനു ചുറ്റും ടെറസിനുമുകളിലും കൃഷി ചെയ്ത ശീലമാണ് കൃഷിഫാം തുടങ്ങാൻ കാരണം. 100 പശുക്കളുണ്ട്‌. അവയ്ക്കുള്ള തീറ്റപ്പുല്ലും ഫാമിൽത്തന്നെയാണ് കൃഷി ചെയ്യുന്നത്. പശുവിനെ കുളിപ്പിക്കുന്ന വെള്ളവും ചാണകവുമാണ് പച്ചക്കറികൾക്ക്‌ വളം. കോവിഡ് കാലത്ത് മകൻ കാളിദാസനുമൊത്ത് ഫാമിൽ വലിയ രീതിയിൽ കൃഷിയിറക്കിയിരുന്നു. ജാതി, വിദേശയിനം ഫലവർഗങ്ങൾ തുടങ്ങിയവയുമുണ്ട്‌. 2018ലെ വെള്ളപ്പൊക്കത്തിൽ നാശം വന്നെങ്കിലും ഫാം പഴയ പ്രതാപത്തോടെ തിരിച്ചെത്തി. കഴിഞ്ഞവർഷം കാർഷികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ ആദരം നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉപഹാരം നൽകിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top