18 September Thursday

ബിപിസി കോളേജ് 
രജതജൂബിലി നിറവിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


പിറവം
പിറവം ബിപിസി കോളേജ് രജതജൂബിലി നിറവിൽ. ആഘോഷങ്ങൾ ചൊവ്വ പകൽ 2.45ന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് കോളേജ് മാനേജ്മെന്റ്‌ അറിയിച്ചു. പൗരോഹിത്യ സുവർണജൂബിലി നിറവിലെത്തിയ ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായെ മന്ത്രി ആദരിക്കും. ട്രസ്റ്റ് മാനേജർ ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപോലീത്ത അധ്യക്ഷനാകും. ചീഫ് സെക്രട്ടറി ഡോ. വി പി ജോയി രജതജൂബിലി സ്മരണിക പ്രകാശിപ്പിക്കും. മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് അവാർഡുകൾ സമ്മാനിക്കും. മലങ്കര യാക്കോബായ ക്രിസ്ത്യൻ എഡ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ 1995ലാണ് കോളേജ് ആരംഭിക്കുന്നത്.

ബിബിഎ, ബിസിഎ, ബിഎസ്‌സി ഇലക്ട്രോണിക്സ്, ബിഎ ഇംഗ്ലീഷ് വിത്ത് ജേർണലിസം, ബികോം, എംസിഎ എന്നീ എയ്‌ഡഡ് കോഴ്സുകളിലും സ്വാശ്രയ മേഖലയിൽ എംഎസ്‌സി കംപ്യൂട്ടർ കോഴ്സിലുമായി 800 വിദ്യാർഥികൾ പഠിക്കുന്നു. നാക് മൂല്യനിർണയത്തിൽ തുടർച്ചയായി രണ്ടുവട്ടം എ ഗ്രേഡ് നേടിയിട്ടുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top