20 April Saturday

കാലടി, മലയാറ്റൂർ പഞ്ചായത്തുകളിൽ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Monday Mar 27, 2023


കാലടി
കനത്ത കാറ്റിലും വേനൽമഴയിലും കാലടി, മലയാറ്റൂർ പഞ്ചായത്തുകളിലെ കാർഷികവിളകൾ നശിച്ചു. ശനി വൈകിട്ട് അഞ്ചരയോടെയാണ് പ്രദേശത്ത് കനത്ത കാറ്റും മഴയും വീശിയടിച്ചത്. അരമണിക്കൂറോളം തുടർന്നു. റബർ, ഏത്തവാഴ, ജാതി തുടങ്ങിയവ കടപുഴകിവീണു. കാലടി പഞ്ചായത്തിലെ തോട്ടകത്ത് റിട്ട. പൊലീസ് ഓഫീസറായ കെ സി പൗലോസ് കൂരന്റെ 12 ജാതിമരങ്ങൾ കടപുഴകിവീണു. വർഷം എട്ടുലക്ഷം രൂപ വരുമാനം ലഭിച്ചിരുന്ന ജാതിമരങ്ങളാണ് കടപുഴകിയത്‌. മയ്‌പ്പാൻ തോമസിന്റെ 260 കുലക്കാറായ വാഴ ഒടിഞ്ഞുവീണു. വളാഞ്ചേരി വി സി ദേവസിയുടെ അറുന്നൂറിലധികം വാഴയും ഒടിഞ്ഞുവീണു. മയ്‌പ്പാൻ സന്തോഷിന്റെ കായ്ഫലമുള്ള മൂന്നു ജാതിമരവും കാറ്റിൽ നിലംപൊത്തി.

മലയാറ്റൂർ പഞ്ചായത്തിലെ നടുവട്ടത്ത് വീശിയടിച്ച കാറ്റിൽ മണവാളൻ ജോൺസൺ, ജയിംസ്, കരിങ്ങേൻ ദേവസിക്കുട്ടി എന്നിവരുടെ അറുന്നൂറിലധികം വാഴകൾ ഒടിഞ്ഞു. കാലടി പഞ്ചായത്തിലെ മൂവായിരത്തിലധികം വാഴകൾ ഒടിഞ്ഞുവീണ യോർദനാപുരത്തെ കൃഷിയിടം കർഷകസംഘം ഏരിയ സെക്രട്ടറി പി അശോകൻ, ജില്ലാ കമ്മിറ്റി അംഗം എം എൽ ചുമ്മാർ, എം ജെ ജോർജ്, ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, എ കെ ബേബി, സോഫി വർഗീസ്, എം കെ എൽദോ, എൽദോ എം ജോൺ, കെ വി പൗലോസ് എന്നിവർ സന്ദർശിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top