20 April Saturday

തെരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥർക്ക്‌ വാക്‌സിൻ ; കോവിഡ്‌ മാനദണ്ഡം നിർബന്ധം

വെബ് ഡെസ്‌ക്‌Updated: Saturday Feb 27, 2021


ന്യൂഡൽഹി
എല്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും വോട്ടെടുപ്പിന്‌ മുമ്പായി വാക്‌സിൻ നൽകുമെന്ന്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ അറിയിച്ചു. കോവിഡ്‌ മുൻനിരപ്രവർത്തകരായി കണക്കാക്കിയാണിത്‌.

ആദ്യം സംസ്ഥാനതല ‌ ഉദ്യോഗസ്ഥർക്കും തുടർന്ന്‌‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷൻ ഉദ്യോഗസ്ഥർക്കും. ‌  തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും മാസ്ക് ധരിക്കണം, ശാരീരിക അകലം പാലിക്കണം. വോട്ടർമാർക്ക് സാനിറ്റൈസറും കൈയുറയും ബൂത്തിൽ നൽകും, താപനില പരിശോധിക്കും.

പുതിയ കേന്ദ്ര നിബന്ധനകൾ പഠിച്ചശേഷം ആവശ്യമെങ്കിൽ സാമൂഹ്യമാധ്യമങ്ങൾക്ക്‌‌ പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top