അങ്കമാലി
ഡിവൈഎഫ്ഐ മഞ്ഞപ്ര മേഖലാ കമ്മിറ്റി സംഘടിപ്പിച്ച രണ്ടാമത് എം ജെ ഡേവിസ് എവർറോളിങ് മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള വടംവലി മത്സരത്തിൽ തൃശൂർ സ്റ്റാർ വിഷൻ ജേതാക്കളായി. ഫൈനലിൽ വയനാട് മീനങ്ങാടി തണ്ടർ ബോയ്സിനെയാണ് പരാജയപ്പെടുത്തിയത്.
പാലക്കാട് വടക്കന്റെകാട് വേലിക്കാട് മൂന്നാംസ്ഥാനവും മഹാദേവ തിരുവാളൂർ നാലാംസ്ഥാനവും നേടി. സംസ്ഥാന യുവജന കമീഷൻ ചെയർമാൻ എം ഷാജർ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ രാജു അമ്പാട്ട് അധ്യക്ഷനായി. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ബിബിൻ വർഗീസ് വിജയികൾക്ക് ട്രോഫി കൈമാറി. സിപിഐ എം ഏരിയ സെക്രട്ടറി കെ കെ ഷിബു, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത്, പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു, അഡ്വ. നിഖിൽ ബാബു, പി യു ജോമോൻ, സച്ചിൻ കുര്യാക്കോസ്, റോജിസ് മുണ്ടപ്ലാക്കൽ, എൽദോ ബേബി, ജസ്റ്റിൻ തോമസ്, ശ്രീലക്ഷ്മി ചന്ദ്രൻ എന്നിവർ സംസാരിച്ചു. എറണാകുളം ടഗ്ഓഫ് വാർ അസോസിയേഷൻ മത്സരം നിയന്ത്രിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..