കോതമംഗലം
മാർതോമ ചെറിയപള്ളിയിൽ ചരിത്രപ്രസിദ്ധമായ കന്നി 20 പെരുന്നാളിന് കൊടിയേറി. യൽദോ മാർ ബസേലിയോസ് ബാവായുടെ 338–--ാം ഓർമപ്പെരുന്നാളിന് പള്ളി വികാരി ജോസ് പരത്തുവയലിൽ കൊടിയേറ്റി.
കാതോലിക്ക ബാവ ബസേലിയോസ് തോമസ് പ്രഥമൻ, കോതമംഗലം മേഖലാ മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ്, ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, നഗരസഭാ ചെയർമാൻ കെ കെ ടോമി, സിന്ധു ഗണേഷ്, ടി യു കുരുവിള, എ ജി ജോർജ്, കെ എ നൗഷാദ്, അഡ്വ. സി ഐ ബേബി, ബിനോയി തോമസ് എന്നിവർ സന്നിഹിതരായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..