കവളങ്ങാട്
പുളിന്താനം സെന്റ് ജോൺസ് ബസ്‌ഫാഗെ യാക്കോബായ സുറിയാനിപ്പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗത്തിന് കയറാനായില്ല. കോടതി ഉത്തരവുപ്രകാരം പള്ളിയിലെത്തിയവരെ മറുവിഭാഗം തടയുകയായിരുന്നു.
തിങ്കൾ രാവിലെ വൈദികരുടെ നേതൃത്വത്തിൽ പതിനഞ്ചോളം പേരാണ് പള്ളിയിലെത്തിയത്. യാക്കോബായ വിഭാഗക്കാർ പള്ളിനടയ്ക്ക് താഴെയുള്ള ഗേറ്റ് പൂട്ടി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ ഇവരെ തടഞ്ഞു. അഗ്നി രക്ഷാസേനയുടെ കട്ടർ ഉപയോഗിച്ച് ഗേറ്റ് പൊളിക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായതോടെ നിർത്തിവച്ചു.
സംഘർഷം ഒഴിവാക്കാൻ കലക്ടറുടെ നിർദേശത്തെത്തുടർന്ന് പൊലീസും തഹസിൽദാറും ചേർന്ന് ഓർത്തഡോക്‌സ് വിഭാഗത്തെ പിന്തിരിപ്പിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്‌പി മുഹമ്മദ് റിയാസ്, പെരുമ്പാവൂർ ഡിവൈഎസ്‌പി പി പി ഷംസ് എന്നിവരുടെ നേതൃത്വത്തിൽ ഇരുനൂറോളം പൊലീസ് സേനയും മൂവാറ്റുപുഴ തഹസിൽദാർ രഞ്ജിത് ജോർജും സ്ഥലത്തെത്തി. 1905ൽ സ്ഥാപിതമായ പള്ളിയിൽ 300 കുടുംബങ്ങളാണ് യാക്കോബായ വിഭാഗത്തിലുള്ളത്. ഓർത്തഡോക്‌സ് വിഭാഗക്കാരായ എട്ട് കുടുംബങ്ങളുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..