23 April Tuesday

ഉത്തരവാദിത്ത ടൂറിസത്തിൽ കേരളം മാതൃക മന്ത്രി പി എ മുഹമ്മദ് റിയാസ്

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022

തിരുവനന്തപുരം> ആഗോളതലത്തിൽ പ്രശംസ നേടിയ ഉത്തരവാദിത്ത ടൂറിസത്തിലൂടെ വിനോദസഞ്ചാരത്തെ ഒരു സുസ്ഥിര പ്രവർത്തനമാക്കി മാറ്റി കേരളം മാതൃക സൃഷ്ടിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പ്രകൃതിസമ്പത്തും നാടിന്റെ തനതായ സാംസ്‌കാരിക പൈതൃകവും  കോട്ടം വരാത്ത രീതിയിൽ ലോകത്തിനുമുമ്പിൽ അവതരിപ്പിക്കുക എന്നതാണ് കേരള ടൂറിസം മുന്നോട്ടുവയ്ക്കുന്നതെന്ന് ലോക വിനോദ സഞ്ചാരദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ പ്രസ്‌താവനയിൽ മന്ത്രി പറഞ്ഞു.

കാരവൻ കേരള പോലുള്ള പുതിയ പദ്ധതികൾ  ഈ വീക്ഷണത്തിലാണ് രൂപപ്പെടുത്തിയത്. 'പുനർവിചിന്തന ടൂറിസം' എന്നതാണ് ഈ വർഷത്തെ ലോക വിനോദസഞ്ചാര ദിനത്തിന്റെ പ്രമേയം.ഐക്യരാഷ്ട്രസഭ നിശ്ചയിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കി ടൂറിസം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഊന്നൽ നൽകുന്നതാണിതെന്നും മന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top