20 April Saturday

കൊച്ചിക്കായി ഒരുങ്ങുന്നു, സോളാർ ക്രൂസ് ബോട്ട്

എസ്‌ രാമചന്ദ്രൻUpdated: Sunday Jun 26, 2022



മട്ടാഞ്ചേരി
കൊച്ചിയിൽ വിനോദസഞ്ചാരവികസനത്തിന്‌ മിഴിവേകാൻ സോളാർ ക്രൂസ് ബോട്ട് ഒരുങ്ങുന്നു. യാത്രാസാധ്യതയ്‌ക്കൊപ്പം ടൂറിസത്തിനും പ്രത്യേക പരിഗണന നൽകി ജലഗതാഗതവകുപ്പിന്റെ മേൽനോട്ടത്തിൽ ബോട്ടിന്റെ നിർമാണജോലികൾ നടക്കുകയാണ്. അടുത്ത ടൂറിസം സീസൺ ലക്ഷ്യമിട്ടാണ് നിർമാണപ്രവർത്തനം പുരോഗമിക്കുന്നത്.

നൂറുപേർക്ക്‌ സഞ്ചരിക്കാവുന്ന സോളാർ ക്രൂസ് -ബോട്ടാണ് നിർമിക്കുന്നത്. എറണാകുളത്തുനിന്ന് ആരംഭിക്കുന്ന രണ്ടുമണിക്കൂർ യാത്രയിൽ ബോട്ടിൽ ലഘുഭക്ഷണം കഴിക്കാനുള്ള സൗകര്യംകൂടി ഉൾക്കൊള്ളിക്കാനാണ്‌ ആലോചിക്കുന്നത്‌. എറണാകുളം-, ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, കൊച്ചി തുറമുഖം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങൾ ബന്ധിപ്പിക്കുന്ന കായൽയാത്രയാണ് ഒരുക്കുന്നത്.

മൂന്നുകോടി രൂപ ചെലവഴിച്ചാണ് നിർമാണം. ബോട്ടിൽനിന്ന് കാഴ്ചകൾ കാണാൻ അപ്പർ ഡക്‌ സൗകര്യവുമുണ്ട്. പുഷ് ബാക്ക്‌ സീറ്റുകളാണ്‌ ഒരുക്കുന്നത്‌. സൗരോർജം ഉപയോഗിക്കുന്നതിനാൽ ശബ്ദ, അന്തരീക്ഷ മലിനീകരണ പ്രശ്നങ്ങളും ഉണ്ടാകില്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top