24 April Wednesday

ശീതളംപറമ്പ് കോളനിയിലേക്ക്‌ 
വീതിയുള്ള വഴിയുണ്ടാകും

വെബ് ഡെസ്‌ക്‌Updated: Friday May 26, 2023


മൂവാറ്റുപുഴ
ശീതളംപറമ്പ് കോളനിയിലേക്ക്‌ പുതിയ വഴി ലഭ്യമാക്കുമെന്ന് മന്ത്രി പി രാജീവിന്റെ ഉറപ്പ്. മൂവാറ്റുപുഴ ടൗൺഹാളിൽ നടന്ന താലൂക്ക് പരാതി പരിഹാര അദാലത്തിലാണ് മഞ്ഞള്ളൂർ പഞ്ചായത്ത് മൂന്നാംവാർഡിലെ ശീതളംപറമ്പ് കോളനി നിവാസികളുടെ വഴിപ്രശ്നത്തിന് പരിഹാരമായത്.

ഏഴ് പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ 12 കുടുംബങ്ങൾ താമസിക്കുന്ന കോളനിയിലേക്ക്‌ ഒന്നരയടി വീതിയുള്ള ഇടുങ്ങിയ വഴിയാണുള്ളത്. വർഷങ്ങളായി പഞ്ചായത്തിലും മറ്റും ആവശ്യപ്പെട്ടിട്ടും വഴി വീതികൂട്ടാൻ തീരുമാനമായില്ല. റോഡ് നിർമാണത്തിന് പട്ടികജാതി ഫണ്ട്‌ വിനിയോഗിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top