29 March Friday

നോർക്ക റൂട്ട്‌സ്‌ പദ്ധതി : 276 നഴ്‌സുമാർ ജർമനിയിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022


തിരുവനന്തപുരം
നോർക്ക റൂട്ട്‌സും ജർമൻ ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയും ഒപ്പിട്ട ട്രിപ്പിൾവിൻ കരാർ പ്രകാരം 276 നഴ്‌സുമാർ ജർമനിയിലേക്ക്‌. ആദ്യബാച്ചിൽ തെരഞ്ഞെടുത്ത 276 നഴ്‌സുമാരുടെ പട്ടിക  www.norkaroots.org വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 13,000ത്തോളം ഉദ്യോഗാർഥികളാണ് അപേക്ഷിച്ചത്. വിവിധ ഘട്ടമായി ജർമൻ തൊഴിൽദാതാക്കൾ നേരിട്ടു നടത്തിയ തെരഞ്ഞെടുപ്പിനൊടുവിലാണ്‌ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
ഫെഡറൽ എംപ്ലോയ്‌മെന്റ് ഏജൻസിയിലെയും ജർമൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ ഓപ്പറേഷനിലേയും ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെത്തിയാണ്‌ അഭിമുഖം നടത്തിയത്‌.

തെരഞ്ഞെടുക്കപ്പെട്ടവർക്ക്‌ തിരുവനന്തപുരത്തുവച്ച്‌ ജർമൻ ഭാഷയിൽ ബി 1 ലവൽവരെ സൗജന്യ പരിശീലനം നൽകും. അടുത്ത അഭിമുഖം ഒക്ടോബറിൽ നടത്തുമെന്ന് നോർക്ക സിഇഒ അറിയിച്ചു. നിലവിൽ ജർമൻ ഭാഷാ പ്രാവീണ്യമുള്ളവർക്കായി നടത്തിയ അഭിമുഖത്തിൽ 13 പേർക്കും അവസരം ലഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top