29 March Friday
പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലുറപ്പ്‌ പദ്ധതി തുടങ്ങിയവയിൽ 
കേരളം മുന്നിൽ

ഇതരസംസ്ഥാന സാമാജികർ പറയുന്നു ; കണ്ടുപഠിക്കണം കേരളത്തെ

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022


തിരുവനന്തപുരം
പെൺകുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയവയിൽ കേരളം മാതൃകയെന്ന്‌ മഹാരാഷ്‌ട്രയിൽനിന്നുള്ള എംഎൽഎ മനീഷ കായൻദെ പറഞ്ഞു. വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ അവർ ദേശാഭിമാനിയോട്‌ സംസാരിക്കുകയായിരുന്നു. മഹാരാഷ്‌ട്രയിൽ പെൺകുട്ടികളെ സ്‌കൂളിലെത്തിക്കാനുള്ള പദ്ധതി പൂർണമല്ല. ആസിഡ്‌ ആക്രമണം വ്യാപകമാണ്‌. വനിതകളുടെ പ്രശ്‌നം ചർച്ച ചെയ്യാൻ സമ്മേളനം ചേർന്നതിൽ അഭിനന്ദിക്കുന്നുവെന്നും അവർ പറഞ്ഞു.

തൊഴിലുറപ്പ്‌ പദ്ധതിയടക്കമുള്ളവയിൽ കേരളത്തിന്‌ ഏറെ മുന്നേറാനായെന്ന്‌ മേഘാലയിൽനിന്നുള്ള നിയമസഭാംഗം ഫെർലിങ്‌ സാങ്‌മ പറഞ്ഞു. കേരളത്തിനൊപ്പം വേതനം നൽകാൻ മേഘാലയ്‌ക്ക്‌ സാധിച്ചിട്ടില്ല. വനിതാ ശാക്തീകരണത്തിലും തുല്യപങ്കാളിത്തത്തിലും മേഘാലയ ഇനിയും മുന്നേറേണ്ടതുണ്ടെന്ന്‌ അവർ പറഞ്ഞു.

നാൽപ്പത് ശതമാനമായിരുന്നു രാജസ്ഥാനിൽ ബാലവിവാഹ നിരക്ക്‌.  ഇത്‌ കുറയ്‌ക്കാൻ  ശ്രമിക്കുന്നുവെന്ന്‌ രാജസ്ഥാൻ വനിതാ ശിശുക്ഷേമ മന്ത്രി മമ്‌ത ഭൂപേഷ്‌ പറഞ്ഞു. സ്‌കൂളുകളിൽനിന്ന്‌ പെൺകുട്ടികൾ കൊഴിഞ്ഞു പോകുന്നത്‌ തടയാനും അവർക്ക്‌ വിദ്യാഭ്യാസം നൽകാനും ശ്രമിക്കുന്നുവെന്നും അവർ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top