29 March Friday

താനെ ട്രെയിൻ റദ്ദാക്കിയത്‌ യാത്രക്കാരുടെ വിവരം നൽകാത്തതിനാൽ : ബിശ്വനാഥ് സിൻഹ

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020


തിരുവനന്തപുരം
മഹാരാഷ്ട്ര താനെയിൽനിന്ന്‌ ഞായറാഴ്‌ച കേരളത്തിലേക്ക്‌ പുറപ്പെടാനിരുന്ന സ്‌പെഷ്യൽ ട്രെയിൻ മാറ്റിയത്‌ യാത്രക്കാരുടെ വിവരം സംസ്ഥാന സർക്കാരിന്‌ നൽകാത്തതിനാലാണെന്ന്‌ സംസ്ഥാനന്തര യാത്രയുടെ ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹ അറിയിച്ചു. യാത്രക്കാരുടെ വിവരം നേരത്തെ ലഭ്യമാക്കിയിരുന്നില്ല. യാത്രക്കാർ കോവിഡ്–-19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർചെയ്ത് പാസ് നേടുന്ന മുറയ്ക്ക് യാത്ര അനുവദിക്കും.

കുറച്ചുപേർമാത്രമേ ജാഗ്രത പോർട്ടലിൽ വിശദാംശം രജിസ്റ്റർചെയ്ത് പ്രവേശന പാസ് നേടിയിരുന്നുള്ളൂ. മറ്റ് സംസ്ഥാനങ്ങളിൽനിന്ന്‌ കേരളത്തിലേക്ക് വരുന്നവരുടെ വിവരങ്ങൾ സർക്കാരിന് മുൻകൂട്ടി ലഭിക്കണം. വീട്ടിൽ നിരീക്ഷണ സൗകര്യമുണ്ടോയെന്നത്‌ അന്വേഷിക്കാനും അല്ലാത്തവർക്ക്‌ സർക്കാർ നിരീക്ഷണകേന്ദ്രം ഒരുക്കാനുമണിത്‌. സർക്കാരിന് മുൻകൂർ വിവരമില്ലാതെ ട്രെയിനെത്തിയാൽ പ്രതിരോധപ്രവർത്തനങ്ങൾ ഫലപ്രദമല്ലാതായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top