23 April Tuesday

സിപിഐ എം ജനകീയ പ്രതിഷേധം ; അണമുറിയാതെ മുന്നോട്ട്‌...

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023


കൊച്ചി
കേരളത്തിന്റെ വികസനവും ക്ഷേമവും അട്ടിമറിക്കുന്ന കേന്ദ്രസർക്കാരിനെതിരെ സിപിഐ എം സംഘടിപ്പിക്കുന്ന ജനകീയപ്രതിഷേധം ആവേശത്തോടെ മുന്നോട്ട്‌. അഞ്ചാംദിവസമായ ബുധനാഴ്‌ചയും ലോക്കൽ കേന്ദ്രങ്ങളിലെ ധർണയ്‌ക്ക്‌ വൻ ജനാവലിയെത്തി. എറണാകുളം സൗത്ത്‌ ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. സി ശശികുമാർ അധ്യക്ഷനായി. മുളവുകാട് ലോക്കൽ കമ്മിറ്റിയുടെ പ്രതിഷേധം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ എൻ ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ കെ ജയരാജ് അധ്യക്ഷനായി. വെണ്ണല ലോക്കൽ കമ്മിറ്റിയിൽ സിപിഐ എം കളമശേരി ഏരിയ സെക്രട്ടറി കെ ബി വർഗീസ്‌ ഉദ്ഘാടനം ചെയ്തു. പി കെ മിറാജ് അധ്യക്ഷനായി. ഇരുമ്പനത്ത് സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. എം എം ബിജു അധ്യക്ഷനായി. മരട് ഈസ്റ്റിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി സി ഷിബു ഉദ്ഘാടനം ചെയ്തു. എ യു വിജു അധ്യക്ഷനായി. കീഴ്മാട് ലോക്കൽ കമ്മിറ്റിയിൽ ജില്ലാ കമ്മിറ്റി അംഗം എം കെ ബാബു ഉദ്ഘാടനം ചെയ്തു. കെ എ രമേശ് അധ്യക്ഷനായി.

കോട്ടുവള്ളി ലോക്കൽ കമ്മിറ്റിയിൽ പള്ളുരുത്തി ഏരിയ സെക്രട്ടറി പി എ പീറ്റർ ഉദ്ഘാടനം ചെയ്തു. കെ കെ സതീശൻ അധ്യക്ഷനായി. കാലടി ലോക്കൽ കമ്മിറ്റിയിൽ ജില്ലാ കമ്മിറ്റി അംഗം എ ജി ഉദയകുമാർ ഉദ്ഘാടനം ചെയ്തു. പി എൻ അനിൽകുമാർ അധ്യക്ഷനായി. മട്ടാഞ്ചേരി- ചെറളായി ലോക്കൽ കമ്മിറ്റി ടിഡി സ്കൂളിനുസമീപം നടത്തിയ ധർണ ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം എ താഹ അധ്യക്ഷനായി. ഫോർട്ട് കൊച്ചി ലോക്കൽ കമ്മിറ്റി പട്ടാളത്ത്‌ സംഘടിപ്പിച്ച ധർണ ജില്ലാ കമ്മിറ്റി അംഗം വി സലീം ഉദ്ഘാടനം ചെയ്തു. എൻ എസ് ഷാജി അധ്യക്ഷനായി.

നസ്രത്ത് ലോക്കൽ കമ്മിറ്റി മൂലങ്കുഴിയിൽ നടത്തിയ ധർണ ജില്ലാ കമ്മിറ്റി അംഗം ടി വി അനിത ഉദ്ഘാടനം ചെയ്തു. പി സി റോളണ്ട് അധ്യക്ഷനായി. ഏലൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ജില്ലാ കമ്മിറ്റി അംഗം പി എസ് ഷൈല ഉദ്‌ഘാടനം ചെയ്‌തു. ടി വി ശ്യാമളൻ അധ്യക്ഷനായി. ചെറായിയിൽ ജില്ലാ കമ്മിറ്റി അംഗം വി എം ശശി ഉദ്ഘാടനം ചെയ്തു. കെ കെ ജോഷി അധ്യക്ഷനായി. കുഴുപ്പിള്ളിയിൽ ജില്ലാ കമ്മിറ്റി അംഗം എം ബി സ്യമന്തഭദ്രൻ ഉദ്ഘാടനം ചെയ്തു. കെ എസ് ദിനരാജ് അധ്യക്ഷനായി. പെരുമ്പാവൂർ കീഴില്ലം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ധർണ ആലുവ ഏരിയ കമ്മിറ്റി അംഗം ടി വി പ്രതീഷ് ഉദ്ഘാടനം ചെയ്തു. എ പി പൗലോസ് അധ്യക്ഷനായി. വാഴക്കുളം ലോക്കൽ കമ്മിറ്റിയിൽ ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ് ഉദ്ഘാടനം ചെയ്തു. പി എം നാസർ അധ്യക്ഷനായി. പെരുമ്പാവൂർ വെസ്റ്റ് ലോക്കൽ കമ്മിറ്റിയിൽ കോതമംഗലം ഏരിയ കമ്മിറ്റി അംഗം റഷീദ സലിം ഉദ്ഘാടനം ചെയ്തു. വി പി ഖാദർ അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top