26 April Friday
വ്യാഴം പകൽ മൂന്നുമുതലാണ്‌ സൗകര്യം ലഭ്യമാകുക

പിഎസ്‌സി പ്രൊഫൈൽ സ്വയംതിരുത്താം

വെബ് ഡെസ്‌ക്‌Updated: Thursday Jan 26, 2023


തിരുവനന്തപുരം
പിഎസ്‌സി പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോഗാർഥികൾക്ക് സ്വയംതിരുത്താം. വ്യാഴം പകൽ മൂന്നുമുതലാണ്‌ പിഎസ‍്സി വെബ്സെെറ്റിലൂടെ സൗകര്യം ലഭ്യമാകുക. വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ മാറ്റാം. യോഗ്യതയിലെ വിഷയങ്ങൾ തിരുത്തുവാനുള്ള സംവിധാനം രണ്ടു ദിവസത്തിനകം ലഭ്യമാക്കും. പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ മാറ്റം വരുത്താനാകില്ല. ഇവയ്ക്ക്‌ ഓഫീസുകളിൽ നേരിട്ടെത്തണം.

പ്രൊഫൈലിലെ ചെറിയ തിരുത്തലുകൾക്ക്‌ നേരത്തെ സർട്ടിഫിക്കറ്റുമായി പിഎസ്‌സി ഓഫീസുകളിൽ എത്തണമായിരുന്നു.  സർക്കാർ സർവീസിലിരിക്കെ അപേക്ഷിച്ചവർക്ക്‌ നിലവിലുള്ള നടപടിക്രമം തുടരും. പട്ടത്തെ ആസ്ഥാന ഓഫീസിൽ പ്രൊഫൈൽ തിരുത്താനെത്തിയ ഉദ്യോഗാർഥികളുടെ നീണ്ടനിരകണ്ട്‌ പിഎസ്‌സി ചെയർമാൻ ഡോ. എം ആർ ബൈജുവാണ്‌ പുതിയ നടപടിക്ക്‌ നിർദേശം നൽകിയത്‌. ഉദ്യോഗാർഥികളുടെ നീണ്ടകാലത്തെ ആവശ്യമാണ്‌ റിപ്പബ്ലിക്‌ ദിനത്തിൽ സാക്ഷാൽക്കരിക്കപ്പെടുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top