17 September Wednesday

ആനപാപ്പാൻമാർ തമ്മിൽ കത്തിക്കുത്ത് ; ഒരാൾ കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022

മൂന്നാർ> മൂന്നാർ കൊരണ്ടിക്കാടിനു സമീപം പ്രവർത്തിക്കുന്ന ആന സവാരി കേന്ദ്രത്തിലെ പാപ്പാനെ മറ്റൊരു പപ്പാൻ കുത്തിക്കൊന്നു.    തൃശ്ശൂർ പെരുവല്ലൂർ പാവാറട്ടി സ്വദേശി വിമൽ (31)ആണ് മരിച്ചത്.

പപ്പാൻമാരായ  വിമലും മണികണ്ഠനും തമ്മിലുള്ള വഴക്ക് കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. വിമലിൻ്റെ കഴുത്തിൽ കത്തി തുളഞ്ഞു കയറി. മൃതദ്ദേഹം മൂന്നാർ ടാറ്റ ജനറൽ ആശുപത്രി മോർച്ചറിയിൽ. പ്രതി മണികണ്ഠനെ അറസ്റ്റു ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top