29 March Friday
അരങ്ങുണർന്നു

സിബിഎസ്‌ഇ സംസ്ഥാന കലോത്സവം : തൃശൂർ, കൊച്ചി മെട്രോ സഹോദയകൾ മുന്നിൽ

വെബ് ഡെസ്‌ക്‌Updated: Friday Nov 25, 2022


വാഴക്കുളം (മൂവാറ്റുപുഴ)
പൈനാപ്പിളിന്റെ നാടായ വാഴക്കുളത്ത്‌ സിബിഎസ്‌ഇ സംസ്ഥാന കലോത്സവത്തിന്‌ പകിട്ടാർന്ന തുടക്കം. നടി മിയ ജോർജ്‌ കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. വാഴക്കുളം കാര്‍മല്‍ പബ്ലിക്‌ സ്കൂളാണ്‌ മുഖ്യവേദി. 1400 സ്കൂളുകളിൽനിന്നായി ഏഴായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കുന്നു. 21 വേദികളിലായി 144 ഇനങ്ങളിലാണ്‌ മത്സരം.

ഉദ്‌ഘാടനയോഗത്തിൽ സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. ടി പി എം ഇബ്രാഹിംഖാന്‍ അധ്യക്ഷനായി. കാര്‍മല്‍ സ്കൂള്‍ പ്രിന്‍സിപ്പൽ ഫാ. സിജന്‍ പോള്‍ ഊന്നുകല്ലേല്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയ കോംപ്ലക്സ് ജനറല്‍ സെക്രട്ടറി ജോജി പോള്‍, കേരള സിബിഎസ്ഇ സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന്‍ വര്‍ക്കിങ്‌ പ്രസിഡന്റ് സി പി കുഞ്ഞുമുഹമ്മദ്, ജനറല്‍ സെക്രട്ടറി പി എസ് രാമചന്ദ്രന്‍പിള്ള, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തുടങ്ങിയവർ സംസാരിച്ചു.

തൃശൂർ, കൊച്ചി മെട്രോ സഹോദയകൾ മുന്നിൽ
സിബിഎസ്‌ഇ സംസ്ഥാന കലോത്സവത്തിൽ ആദ്യദിനമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍  തൃശൂർ, കൊച്ചി മെട്രോ സഹോദയകൾ മുന്നിൽ. 196 പോയിന്റ് നേടി തൃശൂരാണ്‌ ഒന്നാംസ്ഥാനത്ത്. 190 പോയിന്റുമായി കൊച്ചി മെട്രോ തൊട്ടുപിന്നിലുണ്ട്. 182 പോയിന്റ് നേടിയ മലബാര്‍ സഹോദയയാണ് മൂന്നാമത്‌.
സ്‌കൂള്‍ വിഭാഗത്തില്‍ 57 പോയിന്റുമായി ആലപ്പുഴ സഹോദയയിലെ കായംകുളം ഗായത്രി സെന്‍ട്രല്‍ സ്‌കൂളാണ് മുന്നിൽ. 50 പോയിന്റുമായി കൊച്ചി മെട്രോ സഹോദയയിലെ വൈറ്റില ടോക് എച്ച് സ്‌കൂള്‍ രണ്ടാംസ്ഥാനത്തുണ്ട്. 48 പോയിന്റ്‌ നേടി മലബാര്‍ സഹോദയയിലെ കോഴിക്കോട് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളും പാട്ടുരയ്ക്കല്‍ ദേവമാതാ സിഎംഐ പബ്ലിക് സ്‌കൂളും മൂന്നാമത്‌ നിലയുറപ്പിച്ചു.

മറ്റ്‌ സഹോദയകളുടെ പോയിന്റുനില: പാലക്കാട്–-170, കോട്ടയം–-146, മലപ്പുറം–-145, സെന്‍ട്രല്‍ കേരള–-143, കൊല്ലം ഡിസ്‌ട്രിക്ട്‌–-137, സെന്‍ട്രല്‍ ട്രാവന്‍കൂര്‍–-130, കണ്ണൂര്‍–-120, വയനാട്–-112, ആലപ്പുഴ–-110, പത്തനംതിട്ട–-107, വേണാട്–-106, തിരുവനന്തപുരം–-104, മലപ്പുറം സെന്‍ട്രല്‍–-104, സൗത്ത് സോണ്‍–-103, കാസര്‍കോട്‌–-98, ഇടുക്കി–-82, ദേശിംഗനാട്–-81, വടകര–-72, കെപിഎസ്എ–-69, ഭാരത്–-61, ക്യാപിറ്റല്‍–-60, കൊല്ലം സെന്‍ട്രല്‍–-52, ചന്ദ്രഗിരി–-22.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top