25 April Thursday
പീഡനക്കേസിൽ പ്രതിയായി മുങ്ങിനടക്കുന്ന എംഎൽഎയെ പങ്കെടുപ്പിക്കുന്നതിനെതിരെ ഡിസിസിക്ക്‌ പരാതി

കുന്നപ്പിള്ളിക്ക്‌ വേദിയൊരുക്കി 
ഒരുവിഭാഗം കോൺഗ്രസുകാർ ; പരിപാടിയിൽ പങ്കെടുപ്പിക്കുമെന്ന്‌ പോസ്‌റ്റർ

പ്രത്യേക ലേഖകൻUpdated: Friday Nov 25, 2022


കൊച്ചി
ബലാത്സംഗക്കേസിനെ തുടർന്ന്‌ കോൺഗ്രസ്‌ സസ്‌പെൻഡ്‌ ചെയ്‌ത എൽദോസ്‌ കുന്നപ്പിള്ളി എംഎൽഎയെ പാർടിപരിപാടിയിൽ പങ്കെടുപ്പിക്കുമെന്നു പ്രഖ്യാപിച്ച്‌ ഒരുവിഭാഗം. മണ്ഡലത്തിലെ സ്വകാര്യപരിപാടിയിലടക്കം പങ്കെടുക്കാതെ കുന്നപ്പിള്ളി മുങ്ങിനടക്കുമ്പോഴാണിത്‌. കോൺഗ്രസ്‌ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുപ്പിക്കുമെന്നാണ്‌ പോസ്‌റ്റർ. എങ്കിൽ ബഹിഷ്‌കരിക്കുമെന്ന്‌ അറിയിച്ച്‌ എതിർവിഭാഗവും രംഗത്തെത്തി.

പെരുമ്പാവൂർ, കുറുപ്പംപടി ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റികൾ നടത്തുന്ന തെരുവുവിചാരണജാഥയിൽ മുഖ്യപ്രഭാഷകനായി കാണിച്ച്‌ വ്യാഴാഴ്‌ചയാണ്‌ മണ്ഡലത്തിൽ ഫോട്ടോസഹിതം പോസ്‌റ്റർ പ്രചരിച്ചത്‌. പെരുമ്പാവൂർ ജാഥയുടെ രണ്ടാംദിനമായ ശനിയാഴ്‌ച എംഎൽഎ മുഖ്യപ്രഭാഷണം നടത്തുമെന്നാണ്‌ ഒരു പോസ്‌റ്ററിലുള്ളത്‌.

കുറുപ്പംപടിയിൽ 30, ഡിസംബർ ഒന്ന്‌ തീയതികളിലെ ജാഥയിൽ മുഖ്യാതിഥിയായി പ്രസംഗിക്കുമെന്നുമുണ്ട്‌. പി പി തങ്കച്ചൻ, ബെന്നി ബഹനാൻ എന്നിവരുടെ ചിത്രവും പോസ്‌റ്ററിലുണ്ട്‌. എംഎൽഎയെ പങ്കെടുപ്പിക്കേണ്ടതില്ലെന്ന പെരുമ്പാവൂർ ബ്ലോക്ക്‌ കമ്മിറ്റി തീരുമാനം ഒരുവിഭാഗം അട്ടിമറിച്ചതിനെതിരെ വൈസ്‌ പ്രസിഡന്റ്‌ ജോജി ജേക്കബ്ബിന്റെ നേതൃത്വത്തിൽ ചില ഭാരവാഹികൾ ഡിസിസി പ്രസിഡന്റിന്‌ പരാതി നൽകി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top