25 April Thursday

യുവതിയുടെ ആത്മഹത്യ: യുവജന കമീഷൻ കേസെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday Nov 25, 2021

മൊഫിയ പർവീണിന്റെ വീട് സന്ദർശിച്ച യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോമും അംഗങ്ങളും മൊഫിയയുടെ ബാപ്പയുമായി സംസാരിക്കുന്നു


കൊച്ചി
ഭർതൃവീട്ടിലെ പീഡനത്തെ തുടർന്ന് ജീവനൊടുക്കിയനിലയിൽ കണ്ടെത്തിയ എൽഎൽബി വിദ്യാർഥിനി മൊഫിയ പർവീണിന്റെ വീട് യുവജന കമീഷൻ സന്ദർശിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമീഷൻ, ജില്ലാ പൊലീസ് മേധാവിയോട് അടിയന്തരറിപ്പോർട്ട് ആവശ്യപ്പെട്ടു. കുടുംബത്തിന്‌ എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന്‌ കമീഷൻ അധ്യക്ഷ ചിന്ത ജെറോം അറിയിച്ചു. അംഗങ്ങളായ പ്രിൻസി കുര്യാക്കോസ്, ആർ രാഹുൽ എന്നിവർ ഒപ്പമുണ്ടായി. സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷനും അന്വേഷണത്തിന് ഉത്തരവിട്ടു. കേസ് ഡിസംബർ 27ന് പരിഗണിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top