23 April Tuesday

വാടക നിയന്ത്രണ ബിൽ നിയമമാക്കണം: വ്യാപാരി വ്യവസായി സമിതി

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളന പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ്‌ 
വി കെ സി മമ്മദ്കോയ പതാക ഉയർത്തുന്നു


കോഴിക്കോട്
വാടക നിയന്ത്രണ ബിൽ നിയമസഭയിൽ അവതരിപ്പിച്ച് ഉടൻ നിയമമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. 1965ലെ വാടക നിയന്ത്രണ നിയമമാണ് നിലവിലുള്ളത്. ഇത്  ദുർബലമാണ്. കാലാനുസൃത മാറ്റം വരുത്തണമെന്നത്‌ ഏറെക്കാലത്തെ ആവശ്യമാണെന്നും പ്രമേയത്തിൽ പറഞ്ഞു.

വ്യാപാരി ക്ഷേമനിധിക്ക് സ്റ്റാറ്റ്യൂട്ടറി പദവി നൽകണമെന്നും പെൻഷനിലെ അപാകം പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  പ്രതിനിധി സമ്മേളനം നടക്കുന്ന ഒ അഷ്റഫ് നഗറിൽ(ആശീർവാദ് ഓഡിറ്റോറിയം) സംസ്ഥാന പ്രസിഡന്റ് വി കെ സി മമ്മദ്കോയ പതാക ഉയർത്തി. സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക്  സമ്മേളനം ഉദ്ഘാടനം ചെയ്തു. വി കെ സി മമ്മദ്കോയ അധ്യക്ഷനായി. വി ഗോപിനാഥ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ഇ എസ് ബിജു പ്രവർത്തന റിപ്പോർട്ടും ട്രഷറർ എസ് ദിനേഷ് കണക്കും അവതരിപ്പിച്ചു. എംഎൽഎമാരായ  തോട്ടത്തിൽ രവീന്ദ്രൻ, കെ ആൻസലൻഎന്നിവർ സംസാരച്ചു.  സന്തോഷ് സെബാസ്റ്റ്യൻ സ്വാഗതവും കെ എം റഫീഖ് നന്ദിയും പറഞ്ഞു.

  525 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം വ്യാഴാഴ്ച സമാപിക്കും. സെക്രട്ടറിയുടെ  റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച വ്യാഴവും തുടരും. മുതിർന്ന വ്യാപാരികളെ  മന്ത്രി അഹമ്മദ് ദേവർകോവിൽ ആദരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top