ആലങ്ങാട്
കോട്ടപ്പുറം ഗവ. എൽപി സ്കൂളിൽ പുതിയ പാഠ്യപദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ‘വായനയും കുട്ടിക്കൂട്ടവും'ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് കെ ബി സിബിൻ അധ്യക്ഷനായി.ആലുവ സെന്റ് സേവ്യേഴ്സ് കോളേജിലെ മാഗസിൻ എഡിറ്റർ ശാമിലി രാജേന്ദ്രൻ കുട്ടികൾക്കുവേണ്ടി കഥയും കവിതയും അവതരിപ്പിച്ചു. പി എസ് ജഗദീശൻ, പ്രധാനാധ്യാപിക മേരി റാണി, ഹാരിസ് ചെറാപുറത്ത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..