06 December Wednesday

സ്മാർട്ട്‌ മീറ്റർ : വിദഗ്‌ധസമിതി 
റിപ്പോർട്ട്‌ നൽകി ; കെഎസ്‌ഇബി ബോർഡ്‌ യോഗം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023


തിരുവനന്തപുരം
സംസ്ഥാനത്ത്‌ വൈദ്യുതി സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കുന്നത്‌ പഠിക്കാൻ നിയോഗിച്ച വിദഗ്‌ധസമിതി പഠന റിപ്പോർട്ട്‌ കെഎസ്‌ഇബി ചെയർമാന്‌  സമർപ്പിച്ചു. ഡിജിറ്റൽ സർവകലാശാലാ വിസി സജി ​ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സമിതിയാണ്‌ റിപ്പോർട്ട്‌ തയ്യാറാക്കിയത്‌. സി ഡാക്‌ ടെക്‌നോളജിയിൽ സ്‌മാർട്ട്‌ മീറ്റർ നിർമിക്കാൻ കഴിയുമോ, ടോട്ടക്‌സ്‌ മാതൃകയിൽ അല്ലാതെ പദ്ധതി നടപ്പാക്കിയാൽ കേന്ദ്ര ഫണ്ട്‌ ലഭ്യമല്ലാതാകുമോ, പദ്ധതി നടപ്പാക്കിയാൽ ഉപയോക്താക്കൾക്കുള്ള ബാധ്യത എങ്ങനെ തുടങ്ങിയവയാണ്‌ പഠിച്ചത്‌. റിപ്പോർട്ട്‌ ശനിയാഴ്‌ച ചേരുന്ന കെഎസ്‌ഇബി ബോർഡ്‌ യോഗം ചർച്ച ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top