10 July Thursday

വണ്ണപ്പുറത്ത്‌ യുവാക്കളെ പാറക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

വണ്ണപ്പുറം (ഇടുക്കി) > ഇടുക്കി വണ്ണപ്പുറം ഓടിയപാറയ്‌ക്ക്‌ സമീപം പാറക്കുളത്തിൽ രണ്ടു യുവാക്കളെ  മരിച്ച നിലയിൽ കണ്ടെത്തി. ഓടിയപാറ സ്വദേശികളായ അനീഷ്‌ കിഴക്കേടത്ത് (43), രതീഷ് ഈയ്യനാട്ട് (34) എന്നിവരാണ് മരിച്ചത്. ഇരുവരും അയൽവാസികളാണ്‌. കാക്കട്ട് ക്രഷർ യൂണിറ്റിന്റേതാണ് കുളം. കുളക്കരയിൽ ഇരുവരുടെയും വസ്‌ത്രങ്ങൾ അഴിച്ചു വച്ചിരുന്നനിലയിൽ കണ്ടെത്തി. കഴിഞ്ഞ ഞായറാഴ്‌ച മുതൽ ഇവരെ കാണാനില്ലായിരുന്നു.

ബുധനാഴ്‌ച രാവിലെ പുല്ലു വെട്ടാനെത്തിയ സ്‌ത്രീകളാണ് കുളത്തിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നത് കണ്ടത്. ഞായറാഴ്‌ച‌‌ ഇവർ ആമ്പൽ പറിക്കാൻ പോകുന്നതായി പറഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. തൊടുപുഴ ഡിവൈഎസ്‌പി സദൻ സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾക്ക് നേതൃത്വം നൽകി. എസ്ഐമാരായ ജോബി, കണ്ണദാസ് എന്നിവരുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി തൊടുപുഴ ജില്ലാ ആശുപത്രിയിലേയ്‌ക്ക് മാറ്റി. രതീഷിന്റെ അച്ഛൻ: രാമൻ, അമ്മ: ബേബി, സഹോദരൻ സതീഷ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top