26 April Friday

ഇന്ധന വിലവർധനയും മഴയും ; പച്ചക്കറിക്ക്‌ തീവില

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


കൊച്ചി
ഇന്ധന വിലവർധനയും കനത്തമഴയും കാർഷിക മേഖലയെ ബാധിച്ചതോടെ പച്ചക്കറിവില കുതിക്കുന്നു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ തക്കാളിയുടെ വില എറണാകുളം ചന്തയിൽ നാലിരട്ടിയായി. കിലോയ്‌ക്ക്‌ 30 രൂപ ആയിരുന്നത്‌ 120 ആയി. മറ്റുള്ള പച്ചക്കറികൾ മിക്കവയ്‌ക്കും കിലോയ്‌ക്ക്‌ 10 മുതൽ 15 രൂപവരെ വിലകൂടി.
വെണ്ട 80, ബീൻസ്‌ 80, കാരറ്റ്‌ 70, പച്ചമുളക്‌ 60, പാവയ്‌ക്ക 70, സവാള 40, ഉരുളക്കിഴങ്ങ്‌ 40, ഉള്ളി 50, പയർ 70 എന്നിങ്ങനെയാണ്‌ എറണാകുളം ചന്തയിലെ വില. രണ്ടാഴ്‌ചയായി ദിവസവും വില വർധിക്കുകയാണ്‌.

തമിഴ്‌നാട്ടിൽനിന്നാണ്‌ പച്ചക്കറികൾ ഏറെയും വരുന്നത്‌. അവിടെ കനത്ത മഴയിൽ വൻതോതിൽ കൃഷി നശിച്ചു. കോവിഡ്‌ പ്രതിസന്ധിയും ഇന്ധനവില കൂടിയതിനാൽ കടത്തുകൂലി വർധിച്ചതും കയറ്റുമതിക്കാർ വൻതോതിൽ  വാങ്ങിക്കൂട്ടിയതും പച്ചക്കറിവില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നു. കേരളത്തിൽ കനത്തമഴ ആഭ്യന്തര ഉൽപ്പാദനത്തെ ബാധിച്ചതും വിലകൂടാൻ കാരണമായി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top