19 April Friday

കനത്ത മഴയിൽ വീട് ഇടിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021


ആലുവ
കനത്ത മഴയെത്തുടർന്ന് എടുത്തല മാളേയ്ക്കപ്പടി പത്താംവാർഡ് പറയങ്കരമുകൾ പുളിഞ്ചോട്ടിൽ അബ്ദുൾ സലാമിന്റെ വീടിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. ചൊവ്വാഴ്ചയുണ്ടായ ശക്തമായ മഴയിലാണ് വീട് ഇടിഞ്ഞ് തൊട്ടടുത്ത് താമസിക്കുന്ന പറയങ്കരമുകൾ കെ എം മാധവന്റെ വീട്ടിലേക്ക്‌ പതിച്ചത്.    മാധവന്റെ വീടിനും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.

അടിവശത്തെ മണ്ണിളകിയാണ് അബ്ദുൾ സലാമിന്റെ വീട്‌ തകർന്നത്‌. എടത്തല ഗ്രാപഞ്ചായത്ത് അംഗം എം എ നൗഷാദ്, വാഴക്കുളം ബ്ലോക്ക് അംഗം അസീസ് മൂലയിൽ, സിപിഐ എം എടത്തല ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി ആർ അജിത്, പഞ്ചായത്ത് വിഇഒ, ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top