08 December Friday

ഭക്ഷ്യസുരക്ഷാ പരിശോധന: 208 കടകൾ പൂട്ടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 24, 2023

കൊച്ചി
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൃത്തിഹീനമായും ലൈസൻസ് ഇല്ലാതെയും പ്രവർത്തിച്ച 208 കടകൾ പൂട്ടി. ഏപ്രിൽമുതൽ നടത്തിയ പരിശോധനയിൽ 338 സ്ഥാപനങ്ങളിൽനിന്ന്‌ 14,41,300 ലക്ഷം രൂപ പിഴ ഈടാക്കി.  430 സ്ഥാപനങ്ങൾക്ക് തിരുത്തൽനടപടികൾക്ക് നിർദേശം നൽകി.
ജില്ലാ വികസന കമീഷണർ എം എസ് മാധവിക്കുട്ടിയുടെ അധ്യക്ഷതയിൽ ​ചേർന്ന ഭക്ഷ്യസുരക്ഷാ ഉപദേശകസമിതി യോഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അതോറിറ്റി ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) നേതൃത്വത്തിൽ നടക്കുന്ന ഈറ്റ് റൈറ്റ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. പരിശോധന പൂർത്തിയായ ആലുവ, അങ്കമാലി റെയിൽവേ സ്റ്റേഷനുകൾക്ക് ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷനുകൾ ലഭ്യമായി. ആലുവ പച്ചക്കറി–-പഴം മാർക്കറ്റിന് ക്ലീൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് മാർക്കറ്റ് സർട്ടിഫിക്കേഷൻ ലഭ്യമായി. മരട് മാർക്കറ്റിന് സർട്ടിഫിക്കറ്റ് ലഭ്യമാകുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. നാല് സ്കൂളുകൾക്കും അഞ്ചു ക്യാമ്പസുകൾക്കും ഈറ്റ് റൈറ്റ് സർട്ടിഫിക്കേഷൻ നൽകി.
ആരാധനാലയങ്ങളിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. ജില്ലയിലെ രണ്ടു പള്ളികൾക്ക് സർട്ടിഫിക്കേഷൻ നൽകി. ഭക്ഷ്യസുരക്ഷ, നല്ല ഭക്ഷണശീലങ്ങൾ എന്നിവ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മില്ലെറ്റ് മേള, ഈറ്റ് റൈറ്റ് ബൈക്കത്തൺ, യോഗ എന്നിവ സംഘടിപ്പിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമീഷണർ പി കെ ജോൺ വിജയകുമാർ, ഫുഡ് സേഫ്റ്റി ഓഫീസർ റാണി ചാക്കോ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top