11 May Saturday

അഴീക്കോടൻ സ്‌മരണ പുതുക്കി കേരളം

വെബ് ഡെസ്‌ക്‌Updated: Saturday Sep 24, 2022


തിരുവനന്തപുരം
സമുന്നത കമ്യൂണിസ്‌റ്റ്‌ നേതാവ്‌ അഴീക്കോടൻ രാഘവന്റെ രക്തസാക്ഷിത്വവാർഷികം കേരളം സമുചിതം ആചരിച്ചു. ധീര രക്തസാക്ഷിത്വത്തിന്റെ അരനൂറ്റാണ്ട്‌ തികഞ്ഞ വെള്ളിയാഴ്‌ച സംസ്ഥാനമെമ്പാടും അനുസ്‌മരണ യോഗങ്ങൾ ചേർന്നു. സിപിഐ എം നേതൃത്വത്തിൽ ഗ്രാമ നഗര ഭേദമന്യേ പാർടി പ്രവർത്തകർ ചെങ്കൊടി ഉയർത്തി. 

കണ്ണൂർ  പയ്യാമ്പലത്തെ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തി. എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, ജില്ലാ സെക്രട്ടറി എം വി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു. അഴീക്കോടന്റെ കുടുംബാംഗങ്ങളും പങ്കെടുത്തു. തൃശൂർ നഗരത്തിൽ റെഡ്‌ വളന്റിയർ മാർച്ചും പ്രകടനവും പൊതുയോഗവും നടത്തി. സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗം ഉദ്‌ഘാടനംചെയ്‌തു. സംസ്ഥാനകമ്മിറ്റിയംഗം ബേബിജോൺ അധ്യക്ഷനായി.  അഴീക്കോടൻ കുത്തേറ്റുവീണ ചെട്ടിയങ്ങാടിയിൽ രാവിലെ പുഷ്‌പാർച്ചനയും അനുസ്‌മരണ യോഗവും ചേർന്നു. തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അനുസ്‌മരണ യോഗം ഉദ്‌ഘാടനംചെയ്‌തു. യു പി ജോസഫ്‌ അധ്യക്ഷനായി.

എ കെ ജി സെന്ററിൽ കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പതാക ഉയർത്തി. ജില്ലാ കമ്മിറ്റി ആസ്ഥാനമായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരകമന്ദിരത്തിൽ ആനാവൂർ നാഗപ്പനും ദേശാഭിമാനി ആസ്ഥാനത്ത്‌ റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരനും പതാക ഉയർത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top