29 March Friday

കരുതലായി ഡിവൈഎഫ്ഐ; നൽകിയത് പതിനായിരത്തിലധികം ടിവി

വെബ് ഡെസ്‌ക്‌Updated: Friday Jul 24, 2020


തിരുവനന്തപുരം
ഡിവൈഎഫ്ഐ ടിവി ചലഞ്ചിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം 11,500 ടെലിവിഷൻ വിതരണം ചെയ്തു. ക്യാമ്പയിനിന്റെ ഭാഗമായി ടിവികൾക്കൊപ്പം 110 ടാബുകളും 194 മൊബൈലുകളും നൽകി. വിദ്യാർഥികൾക്കായി സർക്കാർ ആരംഭിച്ച ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത കുട്ടികളെ സഹായിക്കാനാണ് ഡിവൈഎഫ്‌ഐ ടിവി ചലഞ്ചിന് തുടക്കമിട്ടത്.

ഒരോ മേഖലാ കമ്മിറ്റിയും ടിവി ഇല്ലാത്ത കുട്ടികളെ കണ്ടെത്തി വിവരങ്ങൾ ശേഖരിച്ചു. 1304 ടിവി കൈമാറിയ എറണാകുളം ജില്ലയിലാണ് ഏറ്റവും അധികം ടിവി വിതരണം ചെയ്തത്. പാലക്കാട് –-1074, കൊല്ലം-–-1066, തൃശൂർ–--1050, കോഴിക്കോട്–-- 960, കണ്ണൂർ–--870, തിരുവനന്തപുരം-–-863, ആലപ്പുഴ-–-762, പത്തനംതിട്ട–--748, മലപ്പുറം–--682, കോട്ടയം–--613, ഇടുക്കി-–-537, കാസർകോഡ്-–-511, വയനാട്-–-460 ടിവിയുമാണ്  വിതരണം ചെയ്തത്.

ആദിവാസി കേന്ദ്രങ്ങളിൽ ടിവി വിതരണത്തിന്  പ്രത്യേക പദ്ധതിയും തയ്യാറാക്കിയിരുന്നു. ക്യാമ്പയിനിന് പിന്തുണയും സഹായഹസ്തവുമായി സമൂഹ്യ സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖർ പങ്കുചേർന്നിരുന്നു. നടി മഞ്ജു വാര്യർ, സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നടൻ സന്തോഷ് കീഴാറ്റൂർ തുടങ്ങി സമൂഹത്തിന്റെ നാനാവിഭാഗത്തിൽ നിന്നുള്ളവർ ക്യാമ്പയിനിന്റെ ഭാഗമായി.

സന്നദ്ധരായ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരിൽനിന്നുള്ള സ്പോൺസർഷിപ്പും ചലഞ്ചിന്റെ ഭാഗമാക്കിയിരുന്നു. അതോടൊപ്പം റീസൈക്കിൾ കേരളയുടെ ഭാഗമായി ശേഖരിക്കുന്ന പഴയ ടിവികൾ ഡിവൈഎഫ്ഐ പ്രവർത്തകർ റിപ്പയർ ചെയ്തും നൽകി. പൊതുവിദ്യാഭ്യാസം സംരക്ഷിക്കുവാനും എല്ലാവർക്കും വിദ്യാഭ്യാസം എന്ന അവകാശം കോവിഡ് കാലഘട്ടത്തിൽ ആർക്കും നഷ്ടപ്പെടാതിരിക്കുവാനുമുള്ള അവസരോചിതമായ ഇടപെടലായി മാറി ഡിവൈഎഫ്ഐയുടെ ക്യാമ്പയിൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top