25 April Thursday

സംരംഭങ്ങൾ ആരംഭിക്കാൻ 
സാഹചര്യം ഒരുങ്ങി: മന്ത്രി പി രാജീവ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022


കൊച്ചി
സംരംഭങ്ങൾ ആരംഭിക്കാനുള്ള എല്ലാ സാഹചര്യവും കേരളത്തിൽ ഒരുങ്ങിയതായി വ്യവസായമന്ത്രി പി രാജീവ്‌. വ്യവസായ സമൂഹം ഒപ്പമുണ്ടെന്നതാണ് സംസ്ഥാന സർക്കാരിന്റെ ആത്മവിശ്വാസമെന്നും മന്ത്രി പറഞ്ഞു. കിൻഫ്രയുടെ നേതൃത്വത്തിൽ ഇൻഫോപാർക്ക് എക്സ്പ്രസ്‌വേയിൽ ഇൻഫോപാർക്ക്‌ സൗത്ത് ഗേറ്റിനുസമീപം നിർമിക്കുന്ന അന്താരാഷ്ട്ര എക്സിബിഷൻ കം കൺവൻഷൻ സെന്ററിന്‌ (ഐഇസിസി) കല്ലിടുകയായിരുന്നു അദ്ദേഹം.  പ്രധാന പദ്ധതികളുടെ പുരോഗതി മുഖ്യമന്ത്രി നേരിട്ട് നിരീക്ഷിക്കുന്നതിനാൽ സമയബന്ധിതമായി പൂർത്തിയാക്കാൻ സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

പത്ത്‌ മാസംകൊണ്ട്‌ കിൻഫ്ര കൊച്ചി–-ബംഗളൂരു വ്യവസായ ഇടനാഴിയുടെ സ്ഥലം ഏറ്റെടുക്കലിന്റെ 80 ശതമാനം പൂർത്തിയായി. 1400 ഏക്കർ ഭൂമിയാണ്‌ ഏറ്റെടുത്തത്‌. സംരംഭകരെ തേടി സർക്കാർ ഇന്റേൺഷിപ്പുകാർ വീട്ടിലെത്തും. വ്യവസായ പാർക്കുകളെ ആധുനികവൽക്കരിച്ച്‌ ഹരിതമതിൽ ഉൾപ്പെടെയുള്ള പദ്ധതികൾ കൊണ്ടുവരും. പതിനാല്‌ സ്വകാര്യ വ്യവസായ പാർക്കുകൾ ഈ സാമ്പത്തികവർഷം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഉമ തോമസ്‌ എംഎൽഎ അധ്യക്ഷയായി. ടൈ കേരള ഗവേണിങ് ബോഡി അംഗം അജിത് എ മൂപ്പൻ, ഫിക്കി സംസ്ഥാന കൗൺസിൽ അധ്യക്ഷൻ ദീപക് എൽ അ‌സ്വാനി, കെഎസ്എസ്ഐഎ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ്‌, സിഐഐ സഹ ചെയർമാൻ കെ കെ കുട്ടി, കൗൺസിലർ എം ഒ വർഗീസ്‌, കിൻഫ്ര എംഡി സന്തോഷ്‌ കോശി‌‌‌ തോമസ്, കിൻഫ്ര ജനറൽ മാനേജർ ടി ബി അമ്പിളി‌ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top