29 March Friday

എല്ലാ ഊരുകളിലും ഈ വർഷം ഡിജിറ്റൽ കണക്ടിവിറ്റി

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023


തിരുവനന്തപുരം
സംസ്ഥാനത്തെ എല്ലാ പട്ടികവർഗ ഊരുകളിലും ഈ വർഷംതന്നെ ഡിജിറ്റൽ കണക്ടിവിറ്റി എത്തിക്കും. മന്ത്രി കെ രാധാകൃഷ്‌ണൻ ബിഎസ്‌എൻഎൽ അധികൃതരുമായി  നടത്തിയ ചർച്ചയിലാണ് തീരുമാനം.

1284 ഊരുകളുള്ളതിൽ 1073 ഇടത്ത് ഇതിനകം ഇന്റർനെറ്റ്‌ സൗകര്യമുണ്ട്‌.  ശേഷിക്കുന്ന 211 കോളനിക്കായി 161 ടവർ സ്ഥാപിക്കും. ജൂൺ പതിനഞ്ചിനകം ഊരുകൂട്ടങ്ങൾ ചേർന്ന് ടവർ സ്ഥാപിക്കാനുള്ള സ്ഥലം ലഭ്യമാക്കാൻ മന്ത്രി നിർദേശിച്ചു. വയനാട് ജില്ലയിൽ പ്രത്യേകമായി ആവിഷ്‌കരിച്ച ഡിജിറ്റലി കണക്ടഡ് പദ്ധതി ജൂലൈ പതിനഞ്ചോടെ സജ്ജമാകും. ബിഎസ്‌എൻഎൽ കേരള സർക്കിൾ മൊബൈൽ നെറ്റ്‌വർക്ക് ജനറൽ മാനേജർ എസ് എൻ രമേശ് രാജ്, എജിഎം എൻ കെ രാജീവ്, സി-–- ഡാക് അസോ. ഡയറക്ടർ പി എസ്‌ സുബോദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top