24 April Wednesday

എളങ്കുന്നപ്പുഴ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐ എം മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday May 24, 2023


വൈപ്പിൻ
ഉള്ള വിഭവസാധ്യതകൾ പ്രയോജനപ്പെടുത്താതെ അഴിമതിയും കെടുകാര്യസ്ഥതയുംമൂലം അവതാളത്തിലായ എളങ്കുന്നപ്പുഴ പഞ്ചായത്ത് ഭരണസമിതിക്കെതിരെ സിപിഐ എം മാർച്ചും ധർണയും നടത്തി.

ധർണ സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനിൽ ഉദ്ഘാടനം ചെയ്തു. എളങ്കുന്നപ്പുഴ ലോക്കൽ സെക്രട്ടറി കെ എസ് രാധാകൃഷ്ണൻ അധ്യക്ഷനായി. പെട്രോനെറ്റ് എൽഎൻജി, ഐഒസി, എച്ച്പിസിഎൽ എന്നീ പദ്ധതികളുടെ സിആർഎസ് ഫണ്ട് ലഭ്യമാക്കുന്നതിൽ ഭരണസമിതി തികഞ്ഞ പരാജയമാണ്. കഴിഞ്ഞ സാമ്പത്തികവർഷം 102 പദ്ധതികളാണ് നടപ്പാക്കാതെ പോയത്. ഈ തുക പഞ്ചായത്തിന് നഷ്ടപ്പെടും. തകർന്ന പൊതുവഴികൾ, തെളിയാത്ത വഴിവിളക്കുകൾ, കുടിവെള്ളമില്ലായ്മ തുടങ്ങിയ കാതലായ ജനകീയ വിഷയങ്ങളിൽനിന്ന്‌ ഒളിച്ചോടുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെയാണ് സിപിഐ എം എളങ്കുന്നപ്പുഴ, പുതുവൈപ്പ് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരം നടത്തിയത്.

പുതുവൈപ്പ് ലോക്കൽ സെക്രട്ടറി എം പി പ്രശോഭ്, ഏരിയ കമ്മിറ്റി അംഗങ്ങളായ ബി വി പുഷ്കരൻ, എൻ സി മോഹനൻ, എ കെ ശശി, പഞ്ചായത്ത്‌ അംഗം ബിന്ദു വേണു, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ക്ലാര സൈമൺ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top