24 April Wednesday

സ്ഥാനാർഥി പോയത്‌ ധാരണപ്രകാരം: കെ വി തോമസ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022


കൊച്ചി
സിപിഐ എം സെമിനാറിൽ പങ്കെടുക്കാൻ കണ്ണൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന്‌ പറഞ്ഞ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, തൃക്കാക്കരയിലെ യുഡിഎഫ്‌ സ്ഥാനാർഥി ബിജെപി മണ്ഡലം ഓഫീസിൽപോയി സഹായം അഭ്യർഥിച്ചത്‌ കാണുന്നില്ലേ എന്ന്‌ പ്രൊഫ. കെ വി തോമസ്‌ ചോദിച്ചു.  ഡിസിസി ഓഫീസ്‌ ഇരിക്കുന്ന, കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ കോർപറേഷൻ സൗത്ത്‌ ഡിവിഷനിൽ കഴിഞ്ഞ  ദിവസം നടന്ന  ഉപതെരഞ്ഞെടുപ്പിലും വോട്ട്‌ ബിജെപിക്ക്‌ മറിച്ച്‌ അവരെ ജയിപ്പിച്ചതും തൃക്കാക്കരയിൽ പ്രത്യുപകാരം പ്രതീക്ഷിച്ചാണ്‌. ബിജെപി ഓഫീസിൽ സ്ഥാനാർഥി നേരിട്ടുപോയി സഹായം അഭ്യർഥിച്ചതും ഈ ധാരണയുടെ ഭാഗമാണ്‌–- കെ വി തോമസ്‌ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top