01 June Thursday
കിഫ്‌ബി, പ്ലാൻ ഫണ്ട്‌ എന്നിവയിൽ 30 സ്കൂളുകളിൽ പുതിയ കെട്ടിടം പൂർത്തിയാക്കി

ഹൈടെക്കായി ജില്ലയിലെ 
പൊതുവിദ്യാലയങ്ങൾ

സ്വന്തം ലേഖികUpdated: Friday Mar 24, 2023

ശനിയാഴ്‌ച ഉദ്‌ഘാടനം നടക്കുന്ന ചേരാനല്ലൂർ ജിഎൽപി സ്കൂൾ


കൊച്ചി
മികവിന്റെ പാതയിലാണ്‌ ജില്ലയിലെ പൊതുവിദ്യാലയങ്ങൾ. അടുത്ത അധ്യയനവർഷം പകുതിയോടെ ജില്ലയിൽ 90 ശതമാനം സ്കൂളുകളും ഹൈടെക് ആകും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായാണ്‌ എല്ലാ സ്കൂളുകളിലെയും അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തി മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്‌. ഇതുവഴി സ്കുളുകളിൽ ഹൈടെക് ക്ലാസ്‌മുറികളും ലാബുകളും ലൈബ്രറികളുമുണ്ടായി.

ചേരാനല്ലൂർ ഗവ. യുപി സ്കൂളിലെ നിർമാണം പൂർത്തിയായ പുതിയ കെട്ടിടം ശനിയാഴ്‌ച പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യും. കിഫ്‌ബി, പ്ലാൻ ഫണ്ട്‌, നബാർഡ്‌ ഫണ്ട്‌ എന്നിവ ഉപയോഗിച്ചാണ്‌ നിർമാണം. 45 സ്കൂളുകളിൽ പുതിയ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്തു. ജില്ലയിൽ 15 സ്കൂളുകളിലാണ് അഞ്ചുകോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ചത്‌. പെരുമ്പാവൂർ ഗവ. ഗേൾസ് എച്ച്എസ്എസ്, നായത്തോട് എംജിഎം എച്ച്എസ്എസ്, ചെങ്ങമനാട്‌ ഗവ. എച്ച്‌എസ്‌എസ്‌, കൊങ്ങോർപ്പിള്ളി ഗവ. എച്ച്‌എസ്‌എസ്‌, ചേന്ദമംഗലം പാലിയം ഗവ. എച്ച്‌എസ്‌എസ്‌, ഞാറക്കൽ ഗവ. എച്ച്‌എസ്‌എസ്‌, ഫോർട്ട്‌ കൊച്ചി വെളി ഗവ. എച്ച്‌എസ്‌എസ്‌, തൃപ്പൂണിത്തുറ ഗവ. എച്ച്‌എസ്‌എസ്‌, എളമക്കര ഗവ. എച്ച്‌എസ്‌എസ്‌, ഇടപ്പിള്ളി ഗവ. എച്ച്‌എസ്‌എസ്‌, സൗത്ത്‌ വാഴക്കുളം ഗവ. എച്ച്‌എസ്‌എസ്‌, പിറവം ഗവ. എച്ച്‌എസ്‌എസ്‌, പേഴയ്ക്കാപ്പിള്ളി ഗവ. എച്ച്‌എസ്‌എസ്‌, ചെറുവട്ടൂർ ഗവ. മോഡൽ എച്ച്‌എസ്‌എസ്‌, പുത്തൻതോട്‌ ഗവ. എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിൽ ഉദ്‌ഘാടനം നടന്നു.

കിഫ്‌ബി ഫണ്ടിൽനിന്ന്‌ എട്ട്‌ സ്കൂളുകൾക്ക്‌ മൂന്ന്‌ കോടി രൂപ അനുവദിച്ചിട്ടുണ്ട്‌. ഇതിൽ ഏഴെണ്ണത്തിന്റെ നിർമാണം പൂർത്തിയായി. പല്ലാരിമംഗലം ഗവ. എച്ച്‌എസ്‌എസ്‌, കുന്നുകര ഗവ. ജെബിഎസ്‌, കൈതാരം ഗവ. വിഎച്ച്‌എസ്‌എസ്‌, കടയിരുപ്പ്‌ ഗവ. എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിൽ ഉദ്‌ഘാടനം കഴിഞ്ഞു. കല്ലിൽ ഗവ. എച്ച്‌എസ്‌എസ്‌, കുട്ടമശേരി ഗവ. എച്ച്‌എസ്‌എസ്‌, വെണ്ണല ഗവ. എച്ച്‌എസ്‌എസ്‌ എന്നിവിടങ്ങളിൽ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാകാനുണ്ട്‌. കിഫ്‌ബിയിൽ ഒരു കോടിരൂപ ഫണ്ട്‌ അനുവദിച്ച 20  സ്കൂളുകളിൽ നാല്‌ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം കഴിഞ്ഞു.പ്ലാന്‍ ഫണ്ടിൽനിന്ന്‌ ഒരുകോടി അനുവദിച്ച 12 സ്കൂളുകളിൽ പുതിയ കെട്ടിടങ്ങളായി. ആറ്‌ സ്കൂളുകളാണ്‌ നബാർഡ്‌ ഫണ്ടിൽ മികവിന്റെ കേന്ദ്രങ്ങളാകുക. രണ്ടുകോടി രൂപയാണ്‌ നൽകുന്നത്‌. നെല്ലിക്കുഴി ജിഎച്ച്‌എസ്‌, പിണവൂർക്കുടി ജിഎച്ച്‌എസ്‌ എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായി. പാലിശേരി ജിഎച്ച്‌എസ്‌, തത്തപ്പിള്ളി ജിഎച്ച്‌എസ്‌, നൊച്ചിമ ജിഎച്ച്‌എസ്‌, മൂവാറ്റുപുഴ ജിഎച്ച്‌എസ്‌ എന്നിവിടങ്ങളിൽ നിർമാണം പുരോഗമിക്കുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top