19 April Friday

ഡിഎൻഎ ഫലം ലഭിച്ചു; കുഞ്ഞ്‌ അനുപമയുടേത്‌ തന്നെ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

 തിരുവനന്തപുരം> അമ്മയറിയാതെ കുഞ്ഞിനെ ദത്തു നൽകിയെന്ന കേസിൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ കുഞ്ഞ്‌ അനുപമയുടേത്‌  തന്നെയെന്ന്‌ തെളിഞ്ഞു. ഇന്നലെയാണ്‌ കുഞ്ഞിന്റെയും അനുപമയുടെയും പങ്കാളി അജിത്തിന്റെയും  സാമ്പിളുകൾ ഡിഎൻഎ പരിശോധനക്കായി എടുത്തത്‌.

രാജീവ്‌ ഗാന്ധി സെൻറർ ഫോർ ബയോ ടെക്‌നോളജിയിൽ നടത്തിയ പരിശോധനയിൽ മൂന്ന്‌ പേരുടെ ഫലവും ചേരുന്നതാണ്‌ .പരിശോധനാ ഫലം സി ഡബ്ലിയു സിക്ക്‌ കൈമാറി. സി ഡബ്ലിയു സി ഇത്‌ കോടതിയിൽ സമർപ്പിക്കും.

ആന്ധ്രയിലെ ദമ്പതികൾക്കൊപ്പം  ഫോസ്‌റ്റർ കെയറിലായിരുന്ന കുഞ്ഞിനെ ഞായറാഴ്‌ച രാത്രിയാണ്‌ തിരുവനന്തപുരത്ത്‌ എത്തിച്ചത്‌. നിലവിൽ നിർമ്മല ശിശുഭവനിലാണ്‌ കുഞ്ഞിനെ  താമസിപ്പിച്ചിട്ടുള്ളത്‌.

കുഞ്ഞിനെ വേഗം തിരിച്ചുകിട്ടുമെന്നാണ്‌  കരുതുന്നതെന്നും അതിയായ സന്തോഷമുണ്ടെന്നും  അനുപമ പറഞ്ഞു. അതേസമയം കുഞ്ഞിനെ  കാണാൻ അനുപമക്ക്‌ സിഡബ്ലിയുസി അനുമതി നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top