08 May Wednesday

ഇന്ധനവില വർധന : സംസ്‌ഥാനമെങ്ങും പ്രതിഷേധ ധർണ

വെബ് ഡെസ്‌ക്‌Updated: Tuesday Nov 23, 2021

രാജ്ഭവന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്യുന്നു

തിരുവനന്തപുരം> വർധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം  നേതൃത്വത്തിൽ സംസ്‌ഥാനത്ത്‌ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.   രാജ്ഭവന് മുന്നിൽ ധർണ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു. കോട്ടയത്ത്  പ്രതിഷേധ ധർണ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസ് ഉദ്ഘാടനം ചെയ്‌തു.

ഇന്ധനവില വര്‍ധനവിനെതിരെ സിപിഐ എം കേന്ദ്രകമ്മിറ്റി ആഹ്വാന പ്രകാരം ജില്ലാ, ഏരിയാ കേന്ദ്രങ്ങളിലെ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ്‌ പ്രതിഷേധം സംഘടിപ്പിച്ചത്‌.  രാവിലെ പത്ത്‌ മുതല്‍ വൈകീട്ട്‌ ആറ്‌ വരെയാണ്‌ ധർണ.

വർദ്ധിപ്പിച്ച ഇന്ധന നികുതി പിൻവലിക്കണം എന്നാവശ്യപ്പെട്ട് സിപിഐ എം അർ എം എസിന് മുന്നിൽ നടത്തിയ പ്രതിഷേധ സത്യാഗ്രഹം സംസ്ഥാന കമ്മിറ്റി അംഗം ടി എൻ സീമ ഉദ്‌ഘാടനം ചെയ്‌തു

കൊല്ലത്ത് തോമസ് ഐസക്കും, തൊടുപുഴയില്‍ എം എം മണിയും, പെരുമ്പാവൂരില്‍ എം സി ജോസഫൈനും, കണ്ണൂരില്‍ ഇ പി ജയരാജനും, പിലാത്തറയില്‍ പി കെ ശ്രീമതിയും സത്യഗ്രഹം ഉദ്‌ഘാടനം ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top