കൊച്ചി : എറണാകുളം ജില്ലാ ഹോമിയോ ആശുപത്രി ആയുഷ്മാൻഭവയുടെയും ഹ്യൂമൻ റൈറ്റ്സ് ഫോറം എറണാകുളത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ലോക അൽഷിമേഴ്സ് ദിനം ആചരിച്ചു.
സൗജന്യ ജീവിത ശൈലി രോഗ നിർണയ ക്യാമ്പും ഹ്രസ്വകാല മെമ്മറി ടെസ്റ്റും ഗെയിംസ് പരിശീലനവും ടി.ജെ. വിനോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത് ആരോഗ്യ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം ജെ ജോമി അദ്ധ്യക്ഷത വഹിച്ചു. ഹ്യൂമൻ റൈറ്റ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് അബ്ദുൽ അസീസ് മുഖ്യാഥിതിയായി. ആശുപത്രി സൂപ്രണ്ട് ഡോ.ശ്രീവിദ്യ എസ്, ഹ്യൂമൻ റൈറ്റ്സ് ഫോറം മണ്ഡലം പ്രസിഡന്റ് രമ്യ ആൻ ചാക്കോ എന്നിവർ ആശംസകളും ആയുഷ്മാൻ ഭവ കൺവീനർ ഡോ: അനിശ്രീ പ്രകാശ്സ്വാഗതവും ഡോ. അമൃത അരുൾ കൃതജ്ഞതയും പറഞ്ഞു.
മെഡിക്കൽ ഓഫീസർ, ആയുഷ്മാൻ ഭവ), ഡോ: ശ്രീലേഖ ടി, ജില്ലാ ഹോമിയോ ആശുപത്രി ആർ എം ഒ ഡോ: ശാലിനി എസ്. ഡോ:സുനിത ജോർജ് (മെഡിക്കൽ ഓഫീസർ, ജി.ച്ച്.ഡി. ഏഴിക്കര ), ഡോ: സാഗർ മനോഹരൻ (N.A.M. മെഡിക്കൽ ഓഫീസർ ,ആയുഷ്മാൻ ഭവ), ഡോ: രേഷ്മ പ്രേമദാസൻ (നാച്യുറോപ്പതി മെഡിക്കൽ ഓഫീസർ,ആയുഷ്മാൻ ഭവ)യോഗാ ട്രെയ്നർ ചിത്ര പി. എസ്. എന്നിവർ ക്യാമ്പ് നയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..