19 April Friday

ഡാറ്റാ ബാങ്ക്‌ തയ്യാറാക്കി എക്‌സൈസ്‌ ; 1997 കുറ്റവാളികൾ പട്ടികയിൽ

എം വി പ്രദീപ്‌Updated: Saturday Sep 24, 2022


തിരുവനന്തപുരം
ലഹരിക്കടത്ത്‌ കുറ്റവാളികളുടെ ഡാറ്റാ ബാങ്ക്‌ തയ്യാറാക്കി എക്‌സൈസ്‌ വകുപ്പ്‌. ഒന്നിൽ കൂടുതൽ തവണ ഈ കേസിൽ ഉൾപ്പെട്ട 1997 പേരാണ്‌ പട്ടികയിലുള്ളത്‌. ഇവർ മുഴുവൻസമയ നിരീക്ഷണത്തിലാകും. ഇവർ വീണ്ടും ലഹരിക്കടത്തിന്‌ ഇറങ്ങിയാൽ കാപ്പ മാതൃകയിൽ കരുതൽ തടങ്കലിൽ അടയ്‌ക്കും. ഡാറ്റാ ബാങ്ക്‌ വിവരം മുഴുവൻ എക്‌സൈസ്‌ ഓഫീസിലേക്കും കൈമാറി.

248 പേർ അറസ്റ്റിൽ എക്‌സൈസിന്റെ സ്‌പെഷ്യൽ ഡ്രൈവിൽ ഏഴു ദിവസംകൊണ്ട്‌ 248 പേരെ അറസ്റ്റുചെയ്‌തു. 60. 81 കിലോ കഞ്ചാവ്‌, 164 കഞ്ചാവ്‌ ചെടി, 593 ഗ്രാം എംഡിഎംഎ, 613 ഗ്രാം മെത്താംഫിറ്റമിൻ എന്നിവ പിടിച്ചെടുത്തു. ഒക്ടോബർ അഞ്ചുവരെ 20 ദിവസമാണ്‌ ഡ്രൈവ്‌. വിവിധ ലഹരിക്കടത്തുകേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ നാലുപേരടക്കം 84 പേരെയും പിടികൂടി.

പരിശോധന ശക്തം
ബസിലും ട്രെയിനിലുമടക്കം ലഹരി പരിശോധന വർധിപ്പിച്ചു. വിദ്യാലയ പരിസരത്ത്‌ ലഹരിവസ്‌തുക്കൾ വിൽക്കുന്നില്ലെന്ന്‌ ഉറപ്പാക്കാൻ പ്രത്യേക നിരീക്ഷണമുണ്ട്‌. ഇത്തരം കടകൾ തുറക്കാൻ അനുവദിക്കില്ല. മുഴുവൻ എക്‌സൈസ്‌ ഓഫീസിലും 24 മണിക്കൂർ കൺട്രോൾ റൂമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top