15 July Tuesday

ബിജെപി നേതാവിന്റെ 
വീട്ടിൽ കഞ്ചാവ്‌ കൃഷി

വെബ് ഡെസ്‌ക്‌Updated: Friday Jun 24, 2022


വിളപ്പിൽ
വിളപ്പിൽശാല ഇരട്ടക്കുളത്തിനു സമീപം  കൊങ്ങപ്പള്ളിയിൽ ബിജെപി നേതാവിന്റെ വീട്ടിൽ കഞ്ചാവ് കൃഷി. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റും തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ മലയിൻകീഴ് ഡിവിഷൻ ബിജെപി സ്ഥാനാർഥിയുമായിരുന്ന സന്തോഷിന്റെ വീടിന്റെ ടെറസിലാണ്‌ കഞ്ചാവ് വളർത്തിയത്. തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ദിവ്യ എസ് ഗോപിനാഥിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ കഞ്ചാവ് കൃഷി കണ്ടെത്തി. കേസിൽ സന്തോഷിന്റെ മരുമകൻ ഉണ്ണിയെ അറസ്റ്റ്‌ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top