26 April Friday

മുഖ്യമന്ത്രിക്കെതിരെ ആക്രമണം : പ്രതിഷേധ കൊടുങ്കാറ്റായി എൽഡിഎഫ് റാലി

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022


കൊച്ചി
ജനനായകനെതിരെയുള്ള ആക്രമണത്തെ എന്തുവില കൊടുത്തും ചെറുത്തുതോൽപ്പിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ എൽഡിഎഫ്‌ റാലിയും പ്രതിഷേധ യോഗവും. മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിലുണ്ടായ യൂത്ത് കോൺഗ്രസുകാർ ആക്രമിക്കാൻ ശ്രമിച്ചതിനെതിരെ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി നടത്തിയ റാലിയിലും യോഗത്തിലും ആയിരങ്ങൾ പങ്കാളികളായി.  മുഖ്യമന്ത്രിയെയും കുടുംബത്തെയും അപകീർത്തിപ്പെടുത്താനുള്ള യുഡിഎഫ്‌ നീക്കത്തിന്‌ ശക്തമായ താക്കീതായി പ്രതിഷേധസംഗമം മാറി.

ബുധൻ വൈകിട്ട് പാലാരിവട്ടം ജങ്‌ഷനിൽനിന്ന്‌ ആരംഭിച്ച പ്രകടനം കലൂർ അന്താരാഷ്‌ട്ര സ്‌റ്റേഡിയം പരിസരത്ത്‌ സമാപിച്ചു.
പ്രതിഷേധസംഗമം എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ ഉദ്ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി കെ ബിജു മുഖ്യപ്രഭാഷണം നടത്തി.

സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, എൽഡിഎഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി, പ്രൊഫ. കെ വി തോമസ്‌, കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രൻ കടന്നപ്പള്ളി, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ് ബാബു ജോസഫ്, ജനതാദൾ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, കേരള കോൺഗ്രസ് (സ്കറിയ തോമസ്) ചെയർമാൻ ബിനോയ് ജോസഫ്, ജനാധിപത്യ കേരള കോൺഗ്രസ് വർക്കിങ്‌ ചെയർമാൻ അഡ്വ. പി സി ജോസഫ്, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി കാസിം ഇരിക്കൂർ, എൽജെഡി ജില്ലാ പ്രസിഡന്റ്‌ ജെയ്‌സൺ പാനികുളങ്ങര, മേയർ എം അനിൽകുമാർ എന്നിവർ സംസാരിച്ചു.  


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top