27 April Saturday

എംജി വിസിക്ക് പുനർനിയമനം നൽകണം; ഉന്നത വിദ്യാഭ്യാസമന്ത്രി ഗവർണർക്ക്‌ കത്തയച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 23, 2023

തിരുവനന്തപുരം
എംജി സർവകലാശാല വൈസ്‌ ചാൻസലർ ഡോ. സാബു തോമസിന് പുനർനിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ കത്തയച്ചു. 27ന് കാലാവധി അവസാനിക്കുന്ന സാബു തോമസിനു പകരം ആരെ നിയമിക്കണമെന്ന് കഴിഞ്ഞയാഴ്ച ഗവർണർ സർക്കാരിനോട് ആരാഞ്ഞിരുന്നു. അതിന് മറുപടിയായാണ് കത്തയച്ചത്.

സർവകലാശാല നിയമത്തിലെ പത്താംവകുപ്പു പ്രകാരം പുനർനിയമനത്തിന്‌ തടസ്സമില്ലെന്ന്‌ നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വിസിയുടെ പ്രായപരിധി 65 ആയാണ്‌ നിയമത്തിൽ നിശ്ചയിച്ചിട്ടുള്ളത്‌. യുജിസി നിബന്ധനയിൽ പ്രായം പറയുന്നുമില്ല. കണ്ണൂർ സർവകലാശാലയിൽനിന്ന്‌ വ്യത്യസ്തമായ സാഹചര്യമാണ്‌ എംജിയിലേത്‌. കണ്ണൂരിൽ വിസി സിയമനത്തിന്‌ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചിരുന്നു. എന്നാൽ, എംജിയിൽ അതുണ്ടായിട്ടില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top