29 March Friday

വോട്ടുറപ്പിക്കാൻ നാടൊന്നാകെ

വെബ് ഡെസ്‌ക്‌Updated: Monday May 23, 2022



കൊച്ചി
തലമുറ വ്യത്യാസമില്ലാതെ ഏവരും ഹൃദയത്തിലേറ്റിയ പ്രിയപ്പെട്ട കവിയെ നേരിൽക്കണ്ട സന്തോഷമായിരുന്നു ചില മുഖങ്ങളിൽ. ചിലർക്കാകട്ടെ, സീരിയൽ താരത്തെ നേരിൽക്കണ്ട സന്തോഷം. തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന് വോട്ടഭ്യർഥിച്ച് എളമക്കര മേനോൻപറമ്പ് റോഡിലെ വീടുകളിലേക്ക്‌ എത്തിയതാണ്‌ ബാലചന്ദ്രൻചുള്ളിക്കാടും സംഘവും.


 

പുഞ്ചിരിയോടെ മറുപടി പറഞ്ഞ് പരിഭവങ്ങൾ അകറ്റി, വോട്ടുറപ്പിച്ചാണ് ഇവർ ഓരോ വീട്ടിൽനിന്നും മടങ്ങിയത്. ഇത്തവണ എൽഡിഎഫ് ജയിക്കുമെന്നാണ് വിശ്വാസമെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞു. വികസന പ്രവർത്തനങ്ങൾ നടക്കണമെങ്കിൽ എൽഡിഎഫ് വിജയിക്കണം. ഇത് ജനങ്ങളുടെ ആവശ്യമാണ്. എൽ‍ഡിഎഫ് സർക്കാരിന്റെ സഹായത്തോടെ വികസനമുണ്ടാകണമെന്ന് മണ്ഡലത്തിലെ വോട്ടർമാർ ആ​ഗ്രഹിക്കുന്നുണ്ട്.   മണ്ഡലത്തിലെ വോട്ടർ എന്ന നിലയിലും എൽഡിഎഫ് അനുഭാവി എന്ന നിലയിലുമാണ് പ്രചാരണത്തിനിറങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകൻ എൻ മാധവൻകുട്ടി‌, സഹോദരനെ ചികിത്സിക്കുന്ന മികച്ച ഡോക്ടറെന്നാണ് ‌ ഡോ. ജോ ജോസഫിനെ വോട്ടർമാർക്ക് പരിചയപ്പെടുത്തിയത്.

തുഞ്ചൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി പി നന്ദകുമാർ എംഎൽഎയോട് നാട്ടുകാരനെന്നപോലെയാണ് ഓരോ വീട്ടുകാരും ഇടപെട്ടത്. തൃക്കാക്കരയിൽ വികസനമുന്നേറ്റമുണ്ടാക്കാൻ എൽഡിഎഫിനെ വിജയിപ്പിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. അസിസ്‌റ്റന്റ്‌ പ്രൊഫ. വി ആർ പ്രമോദ്, റിസർവ് ബാങ്ക് മുൻ മാനേജർ കെ രവീന്ദ്രൻ, കെ വി അനിൽകുമാർ, വി ജി സന്തോഷ്, പി എം മനാഫ്, സുരേഷ് ബാബു, എ എൻ ബിജു, കൗൺസിലർ ദീപ വർമ എന്നിവരും കൂടെയുണ്ടായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top