28 March Thursday

ജില്ലയിൽ പുതിയ രോഗികളില്ല

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020


കൊച്ചി
ജില്ലയിൽ വെള്ളിയാഴ്‌ച പുതിയ രോഗികളില്ല. നിലവിൽ ഒമ്പതുപേരാണ്‌ ചികിത്സയിലുള്ളത്‌. അതിൽ നാലുപേർ ജില്ലയിലുള്ളവരാണ്‌. കൊല്ലം, തൃശൂർ ജില്ലകളിൽനിന്ന്‌ ഓരോരുത്തരും രണ്ടു പാലക്കാട്‌ ജില്ലക്കാരും ഒരാൾ ഉത്തർപ്രദേശുകാരനുമാണ്‌.

ജില്ലയിൽ 513 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 1492 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. 4899 പേരാണ്‌ വീടുകളിൽ നിരീക്ഷണത്തിലുള്ളത്‌. ആറുപേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു‌.  അഞ്ചുപേരെ ഡിസ്ചാർജ് ചെയ്തു.  41 പേരാണ്‌ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്‌. 55 സാമ്പിൾകൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 113 ഫലമാണ്‌ കിട്ടാനുള്ളത്‌. സെന്റിനൽ സർവെയ്‌ലൻസ് പ്രോഗ്രാമിന്റെ ഭാഗമായി ഡെസിഗ്നേറ്റെഡ് മൊബൈൽ കലക്‌ഷൻ ടീം കോവിഡ് കെയർ സെന്ററുകളിൽനിന്ന് 22 സാമ്പിൾ ശേഖരിച്ചു. ഇതുവരെ 152 സാമ്പിളാണ് ശേഖരിച്ചത്. ഇതിൽ 60 എണ്ണത്തിന്റെ ഫലം ലഭ്യമായി. ജില്ലയിലെ 19 കോവിഡ് കെയർ സെന്ററിലായി 884 പേരാണ് നിരീക്ഷണത്തിലുള്ളത്. കൂടാതെ 49 പേർ പണം നൽകി ഉപയോഗിക്കാവുന്ന കോവിഡ് കെയർ സെന്ററുകളിലുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top