23 April Tuesday

20 രൂപയ്‌ക്ക്‌ ഊണ്‌: 1000 ഹോട്ടലുകളുടെ പട്ടിക ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020


തിരുവനന്തപുരം
കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത്‌  ആരംഭിക്കുന്ന 1000 ഹോട്ടലുകളുടെ പട്ടിക തിങ്കളാഴ്‌ച തയ്യാറാകും. 20 രൂപയ്‌ക്ക്‌  ഊണ്‌ നൽകുന്നതിനുള്ള ഹോട്ടലുകളുടെ പട്ടിക തയ്യാറാക്കുന്നത്‌ കുടുംബശ്രീയാണ്‌. 

നിലവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ 20 രൂപയ്‌ക്ക്‌ ഊണ്‌ നൽകാൻ തയ്യാറുള്ളവരുടെയും പുതിയ ഹോട്ടൽ ആരംഭിക്കുന്നതിന്റെയും വ്യത്യസ്‌ത പട്ടികയാകും തയ്യാറാക്കുകയെന്ന്‌ കുടുംബശ്രീ മിഷൻ എക്‌സിക്യൂട്ടീവ്‌ ഡയറക്ടർ എസ്‌ ഹരികിഷോർ പറഞ്ഞു. 

വയോധികർക്ക്‌ രോഗബാധ വരാതിരിക്കാൻ മുൻകരുതൽ നടപടിയും കുടുംബശ്രീ ആരംഭിച്ചിട്ടുണ്ട്‌. വീടുകളിൽ ബോധവൽക്കരണത്തിനൊപ്പം പോസ്‌റ്റർ പ്രചാരണവും ആരംഭിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top