18 April Thursday

സെ​ന്റ് സെബാസ്റ്റ്യൻസ് സ്കൂൾ ശതാബ്ദി ആഘോഷം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023


ചേന്ദമംഗലം
ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂൾ ശതാബ്ദി ആഘോഷിക്കുന്നു. 1878ല്‍ ആരംഭിച്ച സ്ഥാപനം പഴയ കൊച്ചി സംസ്ഥാനത്തിലെ കൊടുങ്ങല്ലൂർ -പാലിയം പ്രദേശത്തെ ആദ്യ പൊതുവിദ്യാലയമാണ്. ജാതിമത വ്യത്യാസം കൂടാതെ എല്ലാവർക്കും ഇവിടെ  പ്രവേശനം ലഭിച്ചിരുന്നു. കൊച്ചി സർക്കാരിൽനിന്ന്‌ 40 രൂപ ഗ്രാ​ന്റ് ലഭിച്ചിരുന്ന വിദ്യാലയം 1919ൽ യുപി സ്കൂളായും 1923ൽ ഹൈസ്കൂളായും ഉയർത്തി.1998ൽ ഹയർ സെക്കന്‍ഡറി വിഭാഗം പ്രവർത്തനം തുടങ്ങി.

ഹൈസ്കൂളി​ന്റെ ശതാബ്ദി ആഘോഷവും ഹയർ സെക്കന്‍ഡറിയുടെ രജതജൂബിലി ആഘോഷങ്ങളും 24ന് പകൽ 11ന് സ്കൂൾ അങ്കണത്തിൽ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി ഡി സതീശൻ അധ്യക്ഷനാകും. മാസ്റ്റർപ്ലാൻ ഹൈബി ഈഡൻ എംപി പ്രകാശിപ്പിക്കും. കോട്ടപ്പുറം ബിഷപ് ഡോ. ജോസഫ് കാരിക്കശേരി പ്രഭാഷണം നടത്തും. വിദ്യാർഥികളുടെ കലാപരിപാടികൾ അരങ്ങേറും.

ഒരുവർഷം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി സാഹിത്യ ക്യാമ്പ്, ചിത്രരചനാ ക്യാമ്പ്, ശിൽപ്പശാല, സ്ത്രീശാക്തീകരണ കൂട്ടായ്മ, ചരിത്ര സെമിനാർ, പൂർവവിദ്യാർഥി, അധ്യാപകസംഗമം, പ്രവാസിസംഗമം, കായികമത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. മൾട്ടി ഇൻഡോർ സ്റ്റേഡിയം, പുതിയ കെട്ടിടസമുച്ചയങ്ങൾ, സയൻസ് ലാംഗ്വേജ് ലാബ്, ഡിജിറ്റൽ ലൈബ്രറി, ശുചിമുറി സമുച്ചയം തുടങ്ങിയ പദ്ധതികൾക്കും രൂപംനൽകിയിട്ടുണ്ടെന്ന് കോട്ടപ്പുറം രൂപത കോർപറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ജനറൽ മാനേജർ ഫാ. ഷിജു കല്ലറയ്ക്കൽ, ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ജോർജ് ബാസ്റ്റിൻ, പ്രിൻസിപ്പൽ പി ജെ ബീനാമോൾ, പ്രധാനാധ്യാപകൻ പി ജെ ജിബി, പിടിഎ പ്രസിഡന്റ് എം എക്സ് മാത്യു, വിവിധ കമ്മിറ്റി ചെയർമാന്മാരായ എം ഒ ആ​ന്റണി, ജോയ് കൈമാതുരുത്തി, ഷൈജു സേവ്യർ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top