28 March Thursday

പോത്താനിക്കാട് വനിതാ സഹകരണസംഘം : 
ഇടത്‌ പാനലിന് വന്‍വിജയം

വെബ് ഡെസ്‌ക്‌Updated: Monday Jan 23, 2023


കവളങ്ങാട്
പോത്താനിക്കാട് വനിതാ സഹകരണസംഘത്തിലേക്ക് നടന്ന ഭരണസമിതി തെരഞ്ഞെടുപ്പിൽ ഇടത്‌ പാനലിൽ മത്സരിച്ച സഹകരണ മുന്നണി സ്ഥാനാർഥികൾക്ക് വൻ വിജയം. 2002 ഫെബ്രുവരി 19 മുതൽ പ്രവർത്തനം ആരംഭിച്ച സംഘമാണ് യുഡിഎഫിൽനിന്ന്‌ ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തത്. മാത്യു കുഴൽനാടൻ എംഎൽഎയുടെയും ഡീൻ കുര്യാക്കോസിന്റെയും വീടിരിക്കുന്ന പ്രദേശം ഉൾപ്പെടുന്നതാണ് ബാങ്കിന്റെ പരിധി.

പോത്താനിക്കാട്, പൈങ്ങോട്ടൂർ, പല്ലാരിമംഗലം, ആയവന പഞ്ചായത്തുകൾ ബാങ്ക് പരിധിയിൽ വരും. സംഘത്തിന്റെ ഭരണസമിതിയിൽ എൽഡിഎഫ് എത്തുന്നത് ആദ്യമായാണ്. പോത്താനിക്കാട് പബ്ലിക് ലൈബ്രറി ഹാളിൽ ഞായർ രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ നാലുവരെയായിരുന്നു തെരഞ്ഞെടുപ്പ്. സഹകരണ മുന്നണി സ്ഥാനാർഥികളായ ആനി സണ്ണി, ജിഷ പോൾ, മഞ്ജു സാബു, മേരി സ്‌കറിയ, ലൈല റഹിം, സജിനി റോയി, സിനി എൽദോസ്, ഷീല സുകുമാരൻ, ആനി സെബാസ്റ്റ്യൻ എന്നിവരാണ് ജയിച്ചത്. വിജയിപ്പിച്ച മുഴുവൻ സഹകാരികളെയും സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ് അഭിവാദ്യം ചെയ്തു.

എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം എ എ അൻഷാദ്, എ കെ സിജു, പി എം ശശികുമാർ, സാബു മത്തായി, എ വി സുരേഷ്, കെ പി ജയിംസ്, റാജി വിജയൻ, കെ ടി അബ്രഹാം, എം എം ബക്കർ, ഷിജോ അബ്രഹാം, ആനി സണ്ണി, ജിഷ പോൾ, മഞ്ജു സാബു, മേരി സ്‌കറിയ, ലൈല റഹിം, സജിനി റോയി, സിനി എൽദോസ്, ഷീല സുകുമാരൻ, ആനി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top