19 April Friday

ഒഇഎൻ സമരം വിജയിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021


മുളന്തുരുത്തി
ജീവനക്കാരെ അന്യായമായി പുണെയിലേക്ക് സ്ഥലം മാറ്റിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒഇഎൻ ഇന്ത്യ എക്സിക്യൂട്ടീവ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ 12 ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പായി. സിഐടിയു അഖിലേന്ത്യാ കൗൺസിൽ അംഗം സി എൻ മോഹനന്റെ നേതൃത്വത്തിൽ മാനേജ്മെന്റ് പ്രതിനിധികൾ യൂണിയൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് പ്രശ്നപരിഹാരമായത്.

ചർച്ചയിലെ തീരുമാനം അനുസരിച്ച്‌ എക്‌സിക്യൂട്ടീവ്‌  യൂണിയനെ മാനേജ്മെന്റ്‌ അംഗീകരിക്കും. സ്ഥലം മാറ്റിയ നാലുപേരിൽ ഒരാൾ പുണെയിലേക്ക്‌ പോകേണ്ടതില്ല. മറ്റ്‌ മൂന്നുപേരെ സമയബന്ധിതമായി തിരികെ കൊണ്ടുവരും.  തൊഴിലാളികൾക്കെതിരെയുള്ള സസ്‌പെൻഷനും കേസുകളും പൂർണമായി പിൻവലിക്കും.

തൊഴിലാളികൾക്കെതിരെ അച്ചടക്കനടപടികൾ സ്വീകരിക്കില്ല. സമരം ചെയ്‌തവർക്കെതിരെ പ്രതികാരനടപടികളുണ്ടാകില്ല.
സിഐടിയു ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ എസ് അരുൺകുമാർ, യൂണിയൻ ജനറൽ സെക്രട്ടറി സിനോൾ വി സാജു, വൈസ് പ്രസിഡന്റ്‌ എൽദോ പോൾ മാനേജ്മെന്റിനെ പ്രതിനിധീകരിച്ച് എം ഡി പമേല അന്ന മാത്യു, ജി എം രൂപ ജോർജ്‌, എച്ച്ആർ ഹെഡ് ജോ ജോസ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

സമരം വിജയിപ്പിച്ച മുഴുവൻ സിഐടിയു പ്രവർത്തകരെയും യൂണിയൻ പ്രസിഡന്റ്‌ എം സ്വരാജ് എംഎൽഎയും ജനറൽ സെക്രട്ടറി സിനോൾ വി സാജുവും അഭിവാദ്യം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top